കൊടുംക്രൂരതയിൽ വിറങ്ങലിച്ച് നാട്; അഞ്ച് പേർക്കും അന്ത്യാഞ്ജലി, കണ്ണീരണിഞ്ഞ് അഫ്‌സാന്റെ സഹപാഠികൾ

തിരുവനന്തപുരം∙ വെഞ്ഞാറമ്മൂട്ടില്‍ അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊലവെറിക്ക് ഇരയായവർക്ക് നാടിന്റെ യാത്രാമൊഴി. അഫാന്റെ പെൺസുഹൃത്തായ ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദിൽ നടത്തി. പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷമാണു പിതാവിന്റെ വീടായ ചിറയിന്‍കീഴിലേക്കു കൊണ്ടുപോയത്. പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ സജിതാ ബീവി, മുത്തശ്ശി സല്‍മാ ബീവി, സഹോദരൻ അഫ്‍സാൻ എന്നിവരുടെ സംസ്കാരം പാങ്ങോട് ജുമാ മസ്ജിദിലും നടത്തി.

ലത്തീഫിന്റെയും സജിതാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. അഫ്‌സാന്റെ മൃതദേഹം സ്കൂളിലും പൊതുദർശനത്തിനു വച്ചു. സിആര്‍പിഎഫില്‍ നിന്നു വിരമിച്ച ശേഷം എട്ടുവര്‍ഷമായി വിശ്രമജീവിതം നയിക്കുന്ന ലത്തീഫും ഭാര്യയും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ലത്തീഫ്. വളരെ ശാന്തമായി ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് ഇത്തരമൊരു ദുര്‍വിധി ഉണ്ടായതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല നാട്ടുകാര്‍ക്ക്.
ലത്തീഫ്-സജിത ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. മക്കളുടെ വിവാഹം കഴിഞ്ഞതോടെ എസ്എന്‍ പുരത്തെ വീട്ടില്‍ ലത്തീഫും സജിതയും മാത്രമാണ് കഴിഞ്ഞിരുന്നത്. വീട്ടിലേക്കു പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ മകളും മരുമകനും വന്നു നോക്കുമ്പോഴാണ് മാതാപിതാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട വിവരം അറിയുന്നത്. ലത്തീഫിന്റെ മാതാവായ സല്‍മാ ബീവി മരിച്ച വിവരം പറയാന്‍ വേണ്ടിയാണ് ഇവരെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നത്. വളരെ അടുത്ത ബന്ധുവായ അഫാനാണ് അവരുടെ ജീവനെടുത്തത് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.