‘പൊതുമേഖലയിൽ ഇനി സ്വകാര്യ പങ്കാളിത്തവും’: നയം മാറ്റത്തിന് സിപിഎം; മുഖ്യമന്ത്രിയുടെ ‘രേഖ’ ശരിവച്ച് ഗോവിന്ദൻ
കൊല്ലം∙ പൊതുമേഖലയിൽ നയം മാറ്റത്തിനൊരുങ്ങി സിപിഎം. പൊതുമേഖലയിൽ പിപിപി മാതൃകയിൽ (പബ്ലിക്– പ്രൈവറ്റ് പാർട്‌ണർഷിപ്) സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനത്തിൽ പിപിപി മാതൃക വൈരുധ്യമല്ലെന്നാണു സിപിഎം നിലപാട്.

വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തണമെന്നും സെസ് ഈടാക്കണമെന്നും വ്യക്തമാക്കിക്കൊണ്ടു മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശരിവയ്ക്കുകയും ചെയ്തു. സെസ് ചുമത്തുന്നതു പരിശോധിക്കണമെന്നു മാത്രമാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
അതേസമയം, സ്ഥാനങ്ങളെല്ലാം കണ്ണൂരുകാർക്കെന്ന വിമർശനം പ്രതിനിധികളിൽനിന്ന് ഉയർന്നിട്ടില്ലെന്ന് ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്നതു സ്വഭാവികമാണെന്നും എന്നാൽ മാധ്യമങ്ങൾ പറയുന്ന വിമർശനം സമ്മേളനത്തിനിടെ ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.