കൊല്ലം∙ ആശാ വർക്കർമാരുടെ സമരം നടക്കുമ്പോൾ പിഎസ്‌സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിച്ചതിൽ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം. പത്തനംതിട്ടയിൽനിന്നുള്ള പ്രതിനിധി പി.ബി.ഹർഷകുമാറാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാർക്കുമെതിരെയും രൂക്ഷവിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി എപ്പോഴും മെറിറ്റും മൂല്യവും പറയുമെന്നും എന്നാൽ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കെന്നുമായിരുന്നു വിമർശനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രിമാരുടെ പ്രവർത്തനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും വിമർശനം ഉയർന്നു. നല്ല കാര്യങ്ങൾ വരുമ്പോൾ സർക്കാർ വെള്ളത്തിൽ നഞ്ചു കലക്കും പോലെ ചിലതു ചെയ്യുകയാണെന്നും പ്രതിനിധി കുറ്റപ്പെടുത്തി. വാർഡ് വിഭജനം ഉദ്യോഗസ്ഥരെ ഏൽപിച്ച് ചീത്തപ്പേരുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.

ADVERTISEMENT

വമ്പൻ വ്യവസായങ്ങൾക്കു പുറകെ പോകുമ്പോൾ അടിസ്ഥാന വിഭാഗങ്ങളെ മറക്കരുതെന്നും ഈ രീതി തുടരാൻ കഴിയില്ലെന്നും പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. അടിസ്ഥാന തൊഴിലാളിവർഗത്തെ സംരക്ഷിക്കണം. വമ്പൻ പദ്ധതി മാത്രം പോരാ. പാർട്ടി കെട്ടിപ്പടുത്തതു തൊഴിലാളികളിലൂടെയാണ്. കയർ തൊഴിലാളികളെ രണ്ടാം പിണറായി സർക്കാർ തഴഞ്ഞെന്നും ആലപ്പുഴ എംഎൽഎ പി.പി.ചിത്തരഞ്ജൻ വിമർശനം ഉന്നയിച്ചു.

English Summary:

Asha Worker Strike Fuels Criticism at CPM State Conference: CPM state conference criticism focused on ministerial performance and alleged favoritism towards Kannur. Concerns were also raised regarding the neglect of basic workers' rights and the ongoing Asha workers' strike.