മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കമ്പനികാര്യ മന്ത്രാലയം
ന്യൂഡൽഹി∙ എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ന്യൂഡൽഹി∙ എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.
അതേസമയം, ഏത് ഏജൻസിയാണ് കേസ് അന്വേഷിക്കുക എന്നു വ്യക്തമല്ല. സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽനിന്നു വ്യക്തമായിരുന്നു. പണം നൽകിയവരുടെ പട്ടികയിൽ പല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയത്.
എക്സാലോജിക്കും സിഎംആർഎലും തമ്മിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇടപാടിനു പിന്നിൽ അഴിമതിയുണ്ടോയെന്നും ഏജൻസി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാനാണോ മകൾ വീണാ വിജയന് പണം നൽകിയതെന്നതും കേസിന്റെ ഭാഗമായി അന്വേഷിക്കും.