ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റി കയ്യൊഴിഞ്ഞ ഗോൾകീപ്പർ ജോ ഹാർട്ട് ഒടുവിൽ ഹൃദയവേദനയോടെ ഇറ്റാലിയൻ ക്ലബ് ടോറിനോ എഫ്സിയിൽ ചേർന്നു. ലോൺ അടിസ്ഥാനത്തിൽ ഒരു സീസണിലേക്കാണ് ഹാർട്ടിന്റെ ക്ലബ് മാറ്റം. പുതിയ മാനേജർ പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ സിറ്റിയുടെ ആദ്യ ഇലവനിൽ ഇടമുണ്ടാകില്ല എന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഹാർട്ടിന്റെ ക്ലബ് മാറ്റം. ക്ലോഡിയോ ബ്രാവോയും വില്ലി കാബല്ലെറോയും ടീമിലെത്തിയതോടെ ഹാർട്ടിന്റെ പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു. 1929ൽ ഇറ്റാലിയൻ സെരി എ തുടങ്ങിയതിനു ശേഷം അവിടെ കളിക്കുന്ന ആദ്യ ഇംഗ്ലിഷ് ഗോൾകീപ്പറാണ് ഹാർട്ട്.