Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരിയോ ഗോട്സെ ‌ഡോർട്മുണ്ടിൽ

NINTCHDBPICT000218684686

ബെർലിൻ ∙ ജർമനിയുടെ ലോകകപ്പ് ഫുട്ബോൾ വീരനായകൻ മാരിയോ ഗോട്സെ ബാല്യകാല ക്ലബ്ബായ ബോറൂസിയ ഡോർട്മുണ്ടിലേക്കു മടങ്ങുന്നു. മൂന്നു വർഷം മുൻപാണു ഡോർട്മുണ്ടിൽനിന്നു ജർമൻ ബുന്ദസ് ലിഗയിലെ ചാംപ്യൻ ക്ലബ്ബായ ബയൺ മ്യൂനിക്കിലേക്ക് ഗോട്സെ എത്തിയത്.

എന്നാൽ, ബയൺ കോച്ച് പെപ് ഗ്വാർഡിയോളയുടെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ പലപ്പോഴും ഇരുപത്തിനാലുകാരൻ മിഡ്ഫീ‍ൽഡർക്കു സാധിച്ചില്ല. തുടർന്നാണു ഗ്വാർഡിയോള ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റതിനു പിന്നാലെ ഗോട്സെ പഴയ ക്ലബ്ബിലേക്കു മടങ്ങുന്നത്.

2014 ലോകകപ്പ് ഫൈനലിന്റെ എക്സ്ട്രാ ടൈമിൽ ഗോട്സെയായിരുന്നു അർജന്റീനയ്ക്ക് എതിരെ ജർമനിയുടെ വിജയഗോൾ നേടിയത്.

related stories