1957ൽ മുംബൈയിലെ കോൺവന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്‌കൂളിലെ മിസിസ് ഡേവിഡ്‌സൺ എന്ന മ്യൂസിക് ടീച്ചർ പറഞ്ഞതുകേട്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് ക്ലാസിൽനിന്ന് ഇറങ്ങിപ്പോയൊരു പെൺകുട്ടിയുണ്ടായിരുന്നു. പിൽക്കാലത്തു മലയാളികളുടെയുൾപ്പെടെ പോപ് സംഗീതസ്വരമായി വേദികൾ കീഴടക്കിയ, രാജ്യം പത്മശ്രീ നൽകി ആദരിച്ച ഉഷ ഉതുപ്പ്. എത്രയെത്ര വേദനകളുടെയും...Usha Uthup | Indian Playback Singer | Manorama News

1957ൽ മുംബൈയിലെ കോൺവന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്‌കൂളിലെ മിസിസ് ഡേവിഡ്‌സൺ എന്ന മ്യൂസിക് ടീച്ചർ പറഞ്ഞതുകേട്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് ക്ലാസിൽനിന്ന് ഇറങ്ങിപ്പോയൊരു പെൺകുട്ടിയുണ്ടായിരുന്നു. പിൽക്കാലത്തു മലയാളികളുടെയുൾപ്പെടെ പോപ് സംഗീതസ്വരമായി വേദികൾ കീഴടക്കിയ, രാജ്യം പത്മശ്രീ നൽകി ആദരിച്ച ഉഷ ഉതുപ്പ്. എത്രയെത്ര വേദനകളുടെയും...Usha Uthup | Indian Playback Singer | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1957ൽ മുംബൈയിലെ കോൺവന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്‌കൂളിലെ മിസിസ് ഡേവിഡ്‌സൺ എന്ന മ്യൂസിക് ടീച്ചർ പറഞ്ഞതുകേട്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് ക്ലാസിൽനിന്ന് ഇറങ്ങിപ്പോയൊരു പെൺകുട്ടിയുണ്ടായിരുന്നു. പിൽക്കാലത്തു മലയാളികളുടെയുൾപ്പെടെ പോപ് സംഗീതസ്വരമായി വേദികൾ കീഴടക്കിയ, രാജ്യം പത്മശ്രീ നൽകി ആദരിച്ച ഉഷ ഉതുപ്പ്. എത്രയെത്ര വേദനകളുടെയും...Usha Uthup | Indian Playback Singer | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഉഷാ, നീ ഇനി മ്യൂസിക് ക്ലാസിൽ വരേണ്ട.
സംഗീതം നിനക്കു പറഞ്ഞിട്ടുള്ളതല്ല.
എന്തൊരു വല്ലാത്ത ശബ്ദമാണ്.
ഫണ്ണി വോയ്‌സ്’

1957ൽ മുംബൈയിലെ കോൺവന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്‌കൂളിലെ മിസിസ് ഡേവിഡ്‌സൺ എന്ന മ്യൂസിക് ടീച്ചർ പറഞ്ഞതുകേട്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് ക്ലാസിൽനിന്ന് ഇറങ്ങിപ്പോയൊരു പെൺകുട്ടിയുണ്ടായിരുന്നു. പിൽക്കാലത്തു മലയാളികളുടെയുൾപ്പെടെ പോപ് സംഗീതസ്വരമായി വേദികൾ കീഴടക്കിയ, രാജ്യം പത്മശ്രീ നൽകി ആദരിച്ച ഉഷ ഉതുപ്പ്. എത്രയെത്ര വേദനകളുടെയും നിരാകരണങ്ങളുടെയും അവഗണനകളുടെയും അപശ്രുതികൾക്കിടയിൽനിന്നാണ് ഉഷ തന്റെ ജീവിതസംഗീതം ശ്രുതിചേർത്തതെന്നതു വിസ്മയിപ്പിക്കുന്നതാണ്.

ADVERTISEMENT

ബിഹാറി പത്രപ്രവർത്തകനായ വികാസ് കുമാർ ഝാ 'ഉല്ലാസ് കീ നാവ്’ എന്ന പേരിൽ ഉഷ ഉതുപ്പിന്റെ ജീവിതകഥ എഴുതിയപ്പോൾ അത് ഇന്ത്യൻ സിനിമയിലെ ഒരു സംഗീതകാലഘട്ടത്തിന്റെയും അതിൽ ഇടം നേടാനുള്ള ഒരു പെൺപോരാട്ടത്തിന്റെയും കൂടി അടയാളപ്പെടുത്തലായി മാറി. ‌വികാസിന്റെ മകൾ സൃഷ്ടി ഝായാണ് 'The Queen of Indian Pop’ എന്ന പേരിൽ ജീവചരിത്രം ഈയിടെ ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. 75ാം പിറന്നാളിന്റെ പടിവാതിൽക്കൽ നിൽക്കുന്ന ഉഷ ഉതുപ്പിന്റെ ജീവിതത്തിലെ ഹൃദയസ്പർശിയായ നിമിഷങ്ങൾ ഈ പുസ്തകത്തിൽ വായിച്ചെടുക്കാം.

സ്വരം അത്ര സ്വീറ്റല്ല; പക്ഷേ സംഗീതമുണ്ട്

ചെന്നൈയിലെ ‘നയൻ ജെംസ്’ എന്ന നിശാ ക്ലബ്ബിൽനിന്നാണ് ഉഷയുടെ ആത്മവിശ്വാസത്തിന്റെ പാടിത്തുടക്കം. അവിടെനിന്നു കൊൽക്കത്തയിലെ ട്രിങ്കാസ് നൈറ്റ് ക്ലബ്ബിലേക്ക്. ഡൽഹിയിലെ ഒബ്‌റോയി ഹോട്ടലിൽ പ്രശസ്‌ത നടൻ ശശി കപൂറാണു പാട്ടു കേട്ട് ഉഷയെ ആർ.ഡി. ബർമനു പരിചയപ്പെടുത്തിയത്. ‘കബി ദൂപ് കബി ഛാ’ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു ഉഷയുടെ ആദ്യ ഗാനം. ചിത്രത്തിൽ ഹെലനും ധാരാസിങ്ങുമാണു പാടി അഭിനയിക്കുന്നത്. ഉഷയാണു ഗാനം ആലപിക്കുന്നതെന്നു കേട്ടപ്പോൾ സഹോദരൻ ശ്യാമസുന്ദർ തമാശയായി ചോദിച്ചു; അപ്പോൾ ധാരാസിങ്ങിനു വേണ്ടിയായിരിക്കുമല്ലേ ഉഷ പാടുന്നതെന്ന്. സ്ത്രൈണത കുറഞ്ഞ ശബ്ദമെന്ന പരിഹാസം പലരിൽനിന്നു കേട്ടു തഴമ്പിച്ച ഉഷയ്ക്ക് അതൊരു പുതുമയായിരുന്നില്ല. മധുരസ്വരത്തിനുടമകളായ ഗായികമാരെയാണല്ലോ അതുവരെ ചലച്ചിത്രലോകത്തിനു പരിചയം.

ദം മാരോ ദം... ദീദി പാടിയതല്ല!

ADVERTISEMENT

ഉഷയുടെ പേരിനൊപ്പം ഒരേയൊരു പാട്ടുമാത്രം ഓർമിക്കാൻ ആവശ്യപ്പെട്ടാൽ ആരാധകർ ചേർത്തുവയ്ക്കുന്നൊരു ഗാനമുണ്ട്; ദേവ് ആനന്ദ് സംവിധാനം ചെയ്‌ത ‘ഹരേ രാമ ഹരേ കൃഷ്‌ണ’യിലെ ‘ദം മാരോ ദം...’ എത്രായിരം സദസ്സുകളെ ഇളക്കിമറിച്ച് ഉഷ ഉതുപ്പ് ഈ ഗാനം പാടിയിരിക്കുന്നു. സിനിമയിലും ഈ ഗാനം പാടിയിരിക്കുന്നത് ഉഷ ഉതുപ്പാണെന്നാണു പലരുടെയും തെറ്റിദ്ധാരണ. എന്നാൽ ഓരോ വട്ടം ആരാധകരെ ഈ ഈ പാട്ടിൽ നൃത്തംചെയ്യിക്കുമ്പോഴും ഉഷ ഒരു മധുരപ്രതികാരം വീട്ടുകയായിരുന്നു. സിനിമയിൽ ഈ ഗാനം പാടാനുള്ള അവസരം അവസാനനിമിഷം നഷ്ടപ്പെട്ടതിന്റെ പ്രതികാരം. ‘ദം മാരോ ദം...’ എന്ന ഗാനം പാടാൻ ആർ.ഡി. ബർമൻ ഉഷയോടാണ് ആവശ്യപ്പെട്ടിരുന്നത്. പാടി അഭിനയിക്കുന്നത് മുംതാസും സീനത്ത് അമനുമാണ്. മുംതാസിനു വേണ്ടി ലതാ മങ്കേഷ്കറും അൽപം വെസ്റ്റേൺ ലുക്കുള്ള സീനത്ത് അമന്റെ കഥാപാത്രത്തിനുവേണ്ടി ഉഷയും പാടണമെന്നായിരുന്നു തീരുമാനം.

ചിരകാലസ്വപ്നം പൂവണിയുന്ന സന്തോഷത്തോടെ ഉഷ ഗാനം റിഹേഴ്സൽ ചെയ്യുകയും ചെയ്തു. ഒടുവിൽ റിക്കോർഡിങ്ങിന് എത്തിയപ്പോഴാണ് അറിയുന്നത് തന്റെ ഗാനം ആശാ ഭോസ്‌ലെയ്ക്കു നൽകിക്കഴിഞ്ഞിരുന്നെന്ന്. പകരം ‘ഐ ലവ് യു’ എന്ന ചിത്രത്തിലെ ഒരു ഗാനം പാടാൻ ആർ.ഡി. ബർമൻ അവസരം നൽകിയെങ്കിലും ഉഷയുടെ മനസ്സിൽ ആ സങ്കടം ബാക്കിനിന്നു. ബോളിവുഡ് പിന്നണിസംഗീതലോകത്ത് അക്കാലത്ത് അദൃശ്യമായി നിലനിന്നിരുന്ന മങ്കേഷ്കർ സഹോദരിമാരുടെ അപ്രമാദിത്വം കുറച്ചൊന്നുമല്ല ഉഷയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത്.

ക്ലബ്ബിൽ പാടിയാൽ എന്താണു കുഴപ്പം?

ശാസ്ത്രീയസംഗീതം വഴങ്ങില്ലെന്ന് ആക്ഷേപിച്ച് ഇറക്കിവിട്ടവർക്കു മുന്നിൽ ഇന്ത്യൻ പോപ് സംഗീതസാമ്രാജ്യത്തിന്റെ ഒഴിഞ്ഞുകിടന്ന സിംഹാസനത്തിൽ രാജ്ഞി കണക്കെ കയറിയിരുന്നുകൊണ്ടായിരുന്നു ഉഷ പകരംവീട്ടിയത്. നിശാ ക്ലബ്ബുകളിലെ സ്റ്റേജിൽ ഒരു പെൺകുട്ടിയെ സങ്കൽപിക്കാൻ കഴിയാതിരുന്ന കാലത്താണ്, ക്ലബ് നൈറ്റുകളിൽ പാടുന്നവരും ഗായികമാരാണ് എന്ന തുറന്ന പ്രഖ്യാപനത്തോടെ മെട്രോ നഗരങ്ങളിലെ നൃത്തശാലകൾക്ക് ഉഷ ചടുലതാളം പകർന്നത്. പ്രമുഖ താരങ്ങളായ ശശി കപൂർ, അമിതാഭ് ബച്ചൻ, കമലഹാസൻ, സംവിധായകൻ സത്യജിത് റേ എന്നിങ്ങനെ പലരും ഉഷയുടെ പാട്ടു കേൾക്കാൻ നൈറ്റ് ക്ലബ്ബിൽ വന്നിട്ടുണ്ട്. ഫാസ്റ്റ് നമ്പർ ശിൽപികളായ ആർ.ഡി. ബർമനും ബാപ്പി ലാഹിരിയും ഉഷയുടെ സ്റ്റൈലിനു ചേരുന്ന ഗാനങ്ങൾ നൽകി. ബാപ്പി ലാഹിരിയുടെ ‘റമ്പാ ഹോ..’ ഉഷയ്ക്ക് കടലുകൾ കടന്നും ആരാധകരെ നേടിക്കൊടുത്ത ഗാനമായിരുന്നു. പിന്നീട് ഇളയരാജയുടെയും എ. ആർ റഹ്മാന്റെയും ഹിറ്റ് ഗാനങ്ങൾ പാടി. ബംഗാൾ മുഖ്യമന്ത്രിയും പോപ് സംഗീതപ്രിയനുമായിരുന്ന ജ്യോതി ബസു ഉഷയെ ദീദീ എന്നാണു വിളിച്ചിരുന്നത്. ആ വിളി പിന്നീട് ആരാധകരും ഏറ്റെടുക്കുകയായിരുന്നു.

ADVERTISEMENT

ഉതുപ്പിന്റെ കാമുകി; കേരളത്തിന്റെ മരുമകൾ

തമിഴ് വേരുകളുള്ള ഉഷ സാമി ജന്മംകൊണ്ട് കേരളത്തിന്റെ അയൽക്കാരിയാണ്. കൊൽക്കത്തയിലെ ‘ട്രിങ്കാസ്’ നൈറ്റ് ക്ലബ്ബിൽവച്ചാണ് ഉഷ, മലയാളിയായ ജാനി ചാക്കോ ഉതുപ്പിനെ കണ്ടുമുട്ടിയത്. പാട്ട് ഇഷ്ടപ്പെട്ട ഉതുപ്പ് നേരിൽ വന്ന് അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സംസാരവും ചിരിയും ആദ്യ കാഴ്ചയിൽതന്നെ ഇഷ്ടപ്പെട്ട ഉഷയ്ക്ക് സത്യത്തിൽ അത് ‘ലൗ അറ്റ് ഫസ്റ്റ് സൈറ്റ്’ തന്നെയായിരുന്നു. കൊൽക്കത്തയിൽ ‘ടീ’ ടേസ്റ്ററായിരുന്ന ഉതുപ്പിന് പിന്നീട് ഉഷയ്ക്കൊപ്പമായി പ്രണയത്തിന്റെ മധുരമാർന്ന ചായനേരങ്ങൾ. വൈകാതെ വിവാഹിതരാകുകയും ചെയ്തു. അങ്ങനെ ഉഷ കേരളത്തിന്റെ മരുമകളായി.

ഉതുപ്പിനു കൊച്ചിയിലേക്കു സ്ഥലംമാറ്റമായപ്പോൾ ഉഷ നാട്ടിലേക്കു ജീവിതം പറിച്ചുനട്ടു. മക്കളായ അഞ്ജലിയും സണ്ണിയും ജനിച്ചത് കേരളത്തിലാണ്. ആദ്യം കണ്ടുമുട്ടിയ നൈറ്റ് ക്ലബ്ബിന്റെ ഓർമയ്ക്ക് കൊച്ചിയിലെ ഉഷ ഉതുപ്പിന്റെ വീടിന് ‘ട്രിങ്കാസ്’ എന്നു തന്നെയാണ് പേരിട്ടത്. കേരള ടൂറിസത്തിന്റെ പ്രമോഷന് ഉപയോഗിക്കുന്ന ‘എന്റെ കേരളം എത്ര സുന്ദരം...’ ഉഷ ഉതുപ്പിന്റെ ഗാനങ്ങളിൽ മലയാളിക്കു മറക്കാനാകാത്തതാണ്...

പാട്ട് ആഭാസമെങ്കിൽ നിങ്ങൾ കേൾക്കണ്ട

ഉഷയുടെ പാട്ട് ആഭാസമാണെന്നു ചൂണ്ടിക്കാട്ടി 1983ൽ ബംഗാളിൽ നിരോധിക്കുകവരെയുണ്ടായി. കോടതിയിൽനിന്ന് അനുകൂല വിധിനേടി കൊൽക്കത്തയിൽത്തന്നെ സംഗീതനിശ സംഘടിപ്പിച്ചാണ് ഉഷ എതിർപ്പുകളുടെ വായടച്ചത്. കാഞ്ചീപുരം സാരി ഞൊറിഞ്ഞുടുത്തു മുടിക്കെട്ടിൽ കനത്തിൽ മുല്ലപ്പൂചൂടി, വലിയ പൊട്ടും രണ്ടു കൈത്തണ്ടയിലും നിറയെ കുപ്പിവളകളുമായി സദസ്സുകളിൽ വിദ്യുത്‌വേഗത്തിൽ ആവേശമുണർത്തുന്ന ഉഷ ഇന്നും പോപ് സംഗീതലോകത്തു വിസ്മയമാണ്. ഏറ്റവും കൂടുതൽ ഇംഗ്ലിഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായിക എന്ന റെക്കോർഡും ഉഷയ്ക്കു സ്വന്തം.

‘സംഗീതവുമായി ബന്ധപ്പെട്ട് ഒറ്റ സങ്കടമേ ഉള്ളു. ഒരു നൊട്ടേഷൻ പോലും വായിക്കാനറിയില്ല. മ്യൂസിക് നോട്ടുകൾ അറിയാമായിരുന്നെങ്കിൽ സ്റ്റേജ് ഷോകളിൽ ഉൾപ്പെടെ അതു സഹായിക്കുമായിരുന്നു. കേട്ടും പാടിപ്പാടിയുമാണ് ഓരോ നോട്ടും പഠിക്കുന്നത്. ഞാനൊരു ഗുഡ് സിങ്ങർ ആണോ ബാഡ് സിങ്ങർ ആണോ എന്നതു നിങ്ങൾക്കു തീരുമാനിക്കാം. പക്ഷേ ഞാൻ നൂറു ശതമാനവും ഒരു ഒറിജിനൽ സിങ്ങർ ആണ്.’ ഉഷയുടെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസം.

കാലം കരുതിവച്ച മാപ്പ്

ഒരിക്കൽ ഉഷ ഉതുപ്പിന്റെ സംഗീതസദസ്സിന്റെ മുൻനിരയിൽ കേൾവിക്കാരിയായി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് ഇന്ദിരാഗാന്ധി ആലിംഗനം ചെയ്ത് അഭിനന്ദിച്ച നിമിഷങ്ങൾ മറക്കാനാവില്ലെന്ന് ഉഷ പറഞ്ഞിട്ടുണ്ട്. കടലുകൾക്കപ്പുറവും ആരാധകരുള്ള ഉഷ ഉതുപ്പിന്റെ പോപ് സംഗീതം കേട്ട് നെൽസൺ മണ്ടേല വരെ നൃത്തം വച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഡൽഹി അശോക ഹോട്ടലിലെ സംഗീതപരിപാടി കഴിഞ്ഞപ്പോൾ ഒരു സ്ത്രീ അഭിനന്ദിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഉഷയെ കണ്ടതും ക്ഷമ ചോദിച്ചു കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. പണ്ട് മ്യൂസിക് ക്ലാസിൽനിന്ന് സ്വരം പോരെന്നു പരിഹസിച്ച് ഇറക്കിവിട്ട മ്യൂസിക് ടീച്ചർ മിസിസ് ഡേവിഡ്‌സൺ ആയിരുന്നു അത്. ഉഷയുടെ ഫിലോസഫി പോലെ തന്നെ, ചില പകരംവീട്ടലുകൾ കാലത്തിനു വിട്ടേക്കുക... അതു തനിയെ സംഭവിച്ചുകൊള്ളും.

English Summary: Life of playback singer Usha Uthup