വർണചിത്രങ്ങൾ വരച്ച വീട്ടുമതിലുകൾക്കു ചാരെ, റോഡിനിരുവശവും പൂത്തുനിൽക്കുന്ന ചെടികൾക്കിടയിലൂടെ നമുക്ക് ഉദയ ഗ്രാമത്തിലേക്കു പോകാം. അതികാലത്തെഴുന്നേറ്റ്, കൂട്ടുകൃഷി ചെയ്യുന്ന വയലുകളും, സന്ധ്യ മയങ്ങിയാൽ കൂട്ടുകൂടി പാട്ടുപാടുന്ന അരങ്ങുകളും കാണാം. അവിടെ വച്ച് ആ ഗ്രാമം അതിന്റെ ആനന്ദത്തെക്കുറിച്ചു പറയും. എല്ലാവർക്കും വരുമാനവും ആരോഗ്യവും വിദ്യാഭ്യാസവും വിനോദവുമെല്ലാം ഉറപ്പാക്കി ആനന്ദത്തിലേക്കു നാടിനെ കൈപിടിച്ചു നടത്തുന്ന ഒരു കൂട്ടായ്മയെക്കുറിച്ചും. ഒരു വായനശാലയുടെ ചിറകിലേറി ഒരു ഗ്രാമമാകെ ആനന്ദത്തിലേക്കു സഞ്ചരിക്കുകയാണിവിടെ. പാതിരപ്പള്ളിയിലെ ഉദയാ ലൈബ്രറിയുടെ നേതൃത്വത്തിലാണു ഹാപ്പിനസ് വില്ലേജ് എന്ന സങ്കൽപത്തിലേക്കുള്ള പാതിരപ്പള്ളി ഗ്രാമത്തിന്റെ യാത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർണചിത്രങ്ങൾ വരച്ച വീട്ടുമതിലുകൾക്കു ചാരെ, റോഡിനിരുവശവും പൂത്തുനിൽക്കുന്ന ചെടികൾക്കിടയിലൂടെ നമുക്ക് ഉദയ ഗ്രാമത്തിലേക്കു പോകാം. അതികാലത്തെഴുന്നേറ്റ്, കൂട്ടുകൃഷി ചെയ്യുന്ന വയലുകളും,  സന്ധ്യ മയങ്ങിയാൽ കൂട്ടുകൂടി പാട്ടുപാടുന്ന അരങ്ങുകളും കാണാം. അവിടെ വച്ച് ആ ഗ്രാമം അതിന്റെ ആനന്ദത്തെക്കുറിച്ചു  പറയും.

എല്ലാവർക്കും വരുമാനവും ആരോഗ്യവും വിദ്യാഭ്യാസവും വിനോദവുമെല്ലാം ഉറപ്പാക്കി ആനന്ദത്തിലേക്കു നാടിനെ കൈപിടിച്ചു നടത്തുന്ന ഒരു കൂട്ടായ്മയെക്കുറിച്ചും. ഒരു വായനശാലയുടെ ചിറകിലേറി ഒരു ഗ്രാമമാകെ ആനന്ദത്തിലേക്കു സഞ്ചരിക്കുകയാണിവിടെ. പാതിരപ്പള്ളിയിലെ ഉദയാ ലൈബ്രറിയുടെ നേതൃത്വത്തിലാണു ഹാപ്പിനസ് വില്ലേജ് എന്ന സങ്കൽപത്തിലേക്കുള്ള പാതിരപ്പള്ളി ഗ്രാമത്തിന്റെ യാത്ര. 

ADVERTISEMENT

60 വർഷം അതിലേറെ സ്വപ്നം 

ഉദയാ റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ 60–ാം വാർഷികാഘോഷത്തിനു എന്തു ചെയ്യണം എന്ന ആലോചനയിലാണു ‘ഹാപ്പിനസ് വില്ലേജ് എന്ന ആശയം പിറന്നത്. ഗ്രന്ഥശാലയുടെ പ്രവർത്തനപരിധിയായ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 14–ാം വാർഡായ പാതിരപ്പള്ളിയിൽ മത്സ്യത്തൊഴിലാളികളും കർഷകരുമാണ് ഏറെയും. ഗ്രാമത്തിലെ അറുന്നൂറോളം വീട്ടുകാരുടെ സന്തോഷകരമായ ജീവിതത്തിന് എന്തെല്ലാം വേണമെന്ന പട്ടികയുണ്ടാക്കി ഉദയ പ്രവർത്തകർ സർവേ നടത്തി. 

ആനന്ദസൂചിക സന്തോഷ സൂചന 

ജനങ്ങളുടെ ആനന്ദസൂചിക (ഹാപ്പിനസ് ഇൻഡക്സ്) തയാറാക്കാനായിരുന്നു സർവേ. ആരോഗ്യം, വരുമാനം, വിദ്യാഭ്യാസം, മാലിന്യനിർമാർജനം, ശുദ്ധവായു തുടങ്ങി സന്തോഷത്തിലേക്കുള്ള വഴികൾ സർവേയിൽ കണ്ടെത്തി. ഇതുറപ്പിക്കാനുള്ള ശ്രമങ്ങൾ ഉദയ തുടങ്ങി. നാട്ടുകാരുടെ വരുമാനം ഉറപ്പാക്കുകയായിരുന്നു ആദ്യ ലക്ഷം. ഇതിനായി 25 ഏക്കറിൽ സംഘകൃഷി ആരംഭിച്ചു. വാഴയും പച്ചക്കറികളും വിളഞ്ഞ പാടം ഓണക്കാലത്തു പൂക്കൃഷിക്കു വഴിമാറി. 

ADVERTISEMENT

പച്ചക്കറികൾ റെഡി ടു കുക്ക് ആയി വിപണിയിലെത്തിക്കാൻ ഹാപ്പി കുക്കിങ് ഗ്രൂപ്പ് എന്ന പേരിൽ വനിതകളുടെ കൂട്ടായ്മ. വ്യായാമത്തിലൂടെ ആരോഗ്യം ഉറപ്പാക്കാനായി ഓപ്പൺ ജിംനേഷ്യം. തെരുവുകളുടെ സൗന്ദര്യവൽക്കരണത്തിനായി അയൽപക്ക സമിതികൾ രൂപീകരിച്ചു. റോഡിന്റെ ഇരുവശത്തുമുള്ള വീടുകളുടെ മതിലുകളിൽ ഹാർമണി ആർട് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചിത്രങ്ങൾ വരച്ചു. റോഡരികിൽ പൂച്ചെടികളും തോട്ടുവക്കത്തു മുളകളും നട്ടു. ഇതിന്റെ പരിപാലനച്ചുമതയും സമിതികൾക്കാണ്. വനിതകൾക്കും യുവാക്കൾക്കും കൗമാരക്കാർക്കുമെല്ലാം പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കി ചുമതലകൾ നൽകി.

സർഗാത്മകത പൂവിടും ലൈവ് സ്ട്രീറ്റുകൾ 

ശനിയാഴ്ചകളിൽ  നടക്കുന്ന ലൈവ് സ്ട്രീറ്റ് ഗ്രാമത്തിലെ കലാകാരൻമാർക്കു വേദിയായി. മൈതാനത്തൊരുക്കിയ സ്റ്റേജിലെ ഡാൻസും പാട്ടും നാടകവും കാണാൻ പുളിമരത്തണലിൽ ഗ്രാമം ആഴ്ചതോറും ഒത്തുചേരുന്നു. 3 ദിവസം നീണ്ടു നിന്ന ഈ വർഷത്തെ  പുതുവത്സരാഘോഷത്തിൽ മുൻനിര മ്യൂസിക് ബാൻഡുകളാണ് അണിനിരന്നത്. വനിതാ ദിനാഘോഷത്തിൽ നാട്ടിലെ താരങ്ങൾ വേദിയിലെത്തി. 

വായനശാലയിലെ പുസ്തകങ്ങൾക്കു പുറമേ നാട്ടുകാരുടെ സ്വന്തം പുസ്തകങ്ങളും പരസ്പരം കൈമാറുന്നു. ഇതിനായി ബുക്ക് ഷെൽഫ് എന്ന പേരിൽ വാട്സാപ് ഗ്രൂപ്പുണ്ട്; പുസ്തകങ്ങൾ ആവശ്യക്കാരുടെ അടുത്തെത്തിക്കാൻ വൊളന്റിയർമാരും. 13 വായനശാലകളിലെ പുസ്തകങ്ങൾ പരസ്പരം കൈമാറാൻ കഴിയുന്ന മൊബൈൽ ആപ് പണിപ്പുരയിലാണ്. 

പാതിരപ്പള്ളിയിലെ ഉദയാ വായനശാല കെട്ടിടവും തണൽ മരങ്ങളും
ADVERTISEMENT

അവധിക്കാലം ആഘോഷം 

ഉദയ ഗ്രന്ഥശാലയുടെ വേനലവധി ക്യാംപും നാടിന്റെ കൂട്ടായ്മയുടെ ഉത്സവമാണ്. ആട്ടവും പാട്ടും ക്ലാസുകളുമായി കുട്ടിക്കൂട്ടം പകൽ മുഴുവൻ ഒരുമിച്ചിരിക്കുന്നു. അവർക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കാൻ നാടു കൂടെ നിൽക്കുന്നു. നാടൻ കളികൾ മുതൽ ബാലാവകാശ നിയമം വരെ അവധിക്കാല ക്യാംപിലെ വിഷയങ്ങളാണ്.  നൈപുണ്യപരിശീലനം, കരകൗശല വസ്തു നിർമാണം, നാടൻ പാട്ട്, ഫൊട്ടോഗ്രഫി, നേതൃപരിശീലനം, ശാസ്ത്രം, ഗണിതം തുടങ്ങി നൂറുകണക്കിനു വിഷയങ്ങൾ. വിദഗ്ധരായ പരിശീലകർ. കുട്ടികൾക്കു സഹായത്തിന് നാട്ടുകാരായ വൊളന്റിയർമാർ. ഓരോ ദിവസവും മാറി മാറി ഭക്ഷണമെത്തിക്കാൻ കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘങ്ങൾ. കോർഡിനേറ്ററായ ആർ. പ്രവീൺ ഐടി ജോലിയിൽ താൽക്കാലിക അവധിയെടുത്താണ് ക്യാംപിനു നേതൃത്വം നൽകുന്നത്. 

ആനന്ദം കണ്ടെത്താനുള്ള വഴികൾ

ഗ്രാമത്തിലെ സ്ഥിരവരുമാനമുള്ളവരുടെ  സംഭാവന മാത്രമാണ് ഈ പദ്ധതികളുടെ സാമ്പത്തിക സ്രോതസ്സ്. എല്ലാ മാസവും നിശ്ചിത തുക കൃത്യമായി നൽകുന്നവരുണ്ട്. എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കാനുള്ള പദ്ധതിയാണ് അടുത്ത ലക്ഷ്യം. ഗ്രാമവാസികളുടെ കൃഷി ഉൽപന്നങ്ങൾ സംസ്കരിച്ചു വിപണിയിലെത്തിക്കാനുള്ള യൂണിറ്റ്, കയർ ഉൽപന്നങ്ങൾക്കു വിപണി,  നാട്ടുകാരുടെ വരുമാനം ഉറപ്പാക്കാൻ ടൂറിസം സൊസൈറ്റി, കാർബൺ ന്യൂട്രാലിറ്റിയും വരുമാനവും ലക്ഷ്യമിട്ട് 60,000 ഫലവൃക്ഷത്തൈകൾ നടീൽ   തുടങ്ങിയ പദ്ധതികളാണ് ഉദയയുടെ പട്ടികയിലുള്ളത്. ടി.എ.അജീഷ്, പി.പ്രശാന്ത് എന്നിവർ നേതൃത്വം നൽകുന്ന ഗ്രന്ഥശാലാ കമ്മിറ്റിക്കു പുറമേ വി.എം.മനോജും പി.മനോജും നേതൃത്വം നൽകുന്ന വാർഷികാഘോഷ കമ്മിറ്റിയും ഒട്ടേറെ സമിതികളും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. വായന മാത്രമല്ല; വായനശാലയും ആനന്ദം നൽകുമെന്നു പാതിരപ്പള്ളി ഉച്ചത്തിൽ വായിക്കുന്നു. 

English Summary:

Sunday Special about Happiness Village under leadership of Udaya Library, Pathirapally

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT