2005 സെപ്റ്റംബർ 3ന് വൈകിട്ടു തൃശൂർ ജില്ലയിലെ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്കു വന്ന ഒരു ഫോൺവിളിയിലാണ് തുടക്കം. പേരാമംഗലം അമലനഗറിലെ ഒരു യുവാവിനെ കാണാനില്ല. രാവിലെ കാറുമായി വീട്ടിൽനിന്നു പോയതാണ്; രാത്രിയായിട്ടും മടങ്ങിയെത്തിയിട്ടില്ല. ഞാൻ അന്നു കുന്നംകുളം ഡിവൈഎസ്പിയാണ്. കുന്നംകുളം സിഐ സി.ടി.ടോം പേരാമംഗലത്തെ ഈ മിസിങ് കേസ് എന്നെ അറിയിച്ചു. പേരാമംഗലം അമലനഗർ ചിരിയങ്കണ്ടത്ത് ജോസഫിന്റെ മകൻ ടോമിനെയാണ് (20) കാണാതായിരിക്കുന്നത്.

2005 സെപ്റ്റംബർ 3ന് വൈകിട്ടു തൃശൂർ ജില്ലയിലെ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്കു വന്ന ഒരു ഫോൺവിളിയിലാണ് തുടക്കം. പേരാമംഗലം അമലനഗറിലെ ഒരു യുവാവിനെ കാണാനില്ല. രാവിലെ കാറുമായി വീട്ടിൽനിന്നു പോയതാണ്; രാത്രിയായിട്ടും മടങ്ങിയെത്തിയിട്ടില്ല. ഞാൻ അന്നു കുന്നംകുളം ഡിവൈഎസ്പിയാണ്. കുന്നംകുളം സിഐ സി.ടി.ടോം പേരാമംഗലത്തെ ഈ മിസിങ് കേസ് എന്നെ അറിയിച്ചു. പേരാമംഗലം അമലനഗർ ചിരിയങ്കണ്ടത്ത് ജോസഫിന്റെ മകൻ ടോമിനെയാണ് (20) കാണാതായിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2005 സെപ്റ്റംബർ 3ന് വൈകിട്ടു തൃശൂർ ജില്ലയിലെ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്കു വന്ന ഒരു ഫോൺവിളിയിലാണ് തുടക്കം. പേരാമംഗലം അമലനഗറിലെ ഒരു യുവാവിനെ കാണാനില്ല. രാവിലെ കാറുമായി വീട്ടിൽനിന്നു പോയതാണ്; രാത്രിയായിട്ടും മടങ്ങിയെത്തിയിട്ടില്ല. ഞാൻ അന്നു കുന്നംകുളം ഡിവൈഎസ്പിയാണ്. കുന്നംകുളം സിഐ സി.ടി.ടോം പേരാമംഗലത്തെ ഈ മിസിങ് കേസ് എന്നെ അറിയിച്ചു. പേരാമംഗലം അമലനഗർ ചിരിയങ്കണ്ടത്ത് ജോസഫിന്റെ മകൻ ടോമിനെയാണ് (20) കാണാതായിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2005 സെപ്റ്റംബർ 3ന് വൈകിട്ടു തൃശൂർ ജില്ലയിലെ പേരാമംഗലം പൊലീസ് സ്റ്റേഷനിലേക്കു വന്ന ഒരു ഫോൺവിളിയിലാണ് തുടക്കം. പേരാമംഗലം അമലനഗറിലെ ഒരു യുവാവിനെ കാണാനില്ല. രാവിലെ കാറുമായി വീട്ടിൽനിന്നു പോയതാണ്; രാത്രിയായിട്ടും മടങ്ങിയെത്തിയിട്ടില്ല. ഞാൻ അന്നു കുന്നംകുളം ഡിവൈഎസ്പിയാണ്. കുന്നംകുളം സിഐ സി.ടി.ടോം പേരാമംഗലത്തെ ഈ മിസിങ് കേസ് എന്നെ അറിയിച്ചു. പേരാമംഗലം അമലനഗർ ചിരിയങ്കണ്ടത്ത് ജോസഫിന്റെ മകൻ ടോമിനെയാണ് (20) കാണാതായിരിക്കുന്നത്. 

‘‘രാവിലെ കാറുമായി വീട്ടിൽ നിന്നു പോയ ചെറുപ്പക്കാരൻ തിരിച്ചു വരാൻ സമയമാകുന്നതല്ലേയുള്ളു’?’. യുവാവിന്റെ വീട്ടിൽ പോയി അന്വേഷണം നടത്തിയ ശേഷം പേരാമംഗലം എസ്ഐ കരുണാകരനാണ് എന്റെ ആ ചോദ്യത്തിനു മറുപടി തന്നത്. ‘‘ടോമിന്റെ പിതാവ് ജോസഫ് കാർ വിൽക്കുന്നതിനായി പത്രത്തിൽ ഒരു പരസ്യം നൽകിയിരുന്നു. പരസ്യം കണ്ടു വിളിച്ച ഒരാളെ കാർ കാണിക്കാനായി ടോം പുലർച്ചെ 5.30ന് വീട്ടിൽ നിന്നു പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്തിയിട്ടില്ല. ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല.

ADVERTISEMENT

കാർ ആവശ്യമുണ്ടെന്നു പറഞ്ഞു വിളിച്ചയാളുടെ ഫോണും സ്വിച്ച്ഡ് ഓഫ്.’’ അപ്പോൾ തന്നെ പൊലീസ് അന്വേഷണം തുടങ്ങി. ടോമിന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ രാവിലെ 11ന് ഫോൺ മണ്ണുത്തിക്കു സമീപത്ത് വച്ച് സ്വിച്ച്ഡ് ഓഫ് ആയെന്നു മനസ്സിലായി. ഇങ്ങനെ ഒരു വാഹനം അപകടത്തിൽ പെട്ടതായി മറ്റു പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും വിവരമൊന്നുമില്ല’’. 

ഞാൻ ഉടൻ അന്വേഷണത്തിനു നിർദേശം നൽകി. ടോമിന്റെ പിതാവ് ജോസഫിന്റെ വിശദമായ മൊഴിയെടുത്തു. ജോസഫ് എറണാകുളത്ത് ഒരു ജ്വല്ലറി ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു. കുറച്ചു പണത്തിന്റെ കുറവുണ്ട്. പാർട്നർമാരെ ക്ഷണിച്ചുകൊണ്ട് പത്രത്തിൽ പരസ്യം കൊടുത്തിരുന്നു. കുറച്ചു ഫോൺവിളികൾ വന്നു. രണ്ടു ദിവസം കഴിഞ്ഞാണു കാർ വിൽക്കാനുണ്ടെന്ന പരസ്യം നൽകിയത്. ആ പരസ്യം കണ്ടു വിളിച്ചതിൽ ഒരാൾ കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ പാർട്നറാകാൻ താൽപര്യമറിയിച്ചു വിളിച്ചയാൾ തന്നെയായിരുന്നു.

കല്ലൂർ സ്വദേശി ജോസ് എന്നാണു പരിചയപ്പെടുത്തിയത്. സെപ്റ്റംബർ 2ന് വൈകിട്ട് അയാൾ ആവശ്യപ്പെട്ടതനുസരിച്ച് ടോം കാർ കാണിക്കാനായി ആമ്പല്ലൂരിൽ പോയി. കാർ കണ്ട് ഇഷ്ടപ്പെട്ടു. വില പറഞ്ഞുറപ്പിച്ചു. പക്ഷേ തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും വണ്ടി ഓടിച്ചു നോക്കാനായി സുഹൃത്തുമായി പിറ്റേ ദിവസം വരാമെന്നും പറഞ്ഞു. അയാൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പുലർച്ചെ ടോം കാറുമായി പോയത്. അതായത് പ്രതിയെന്നു സംശയിക്കുന്നയാൾ 3 വട്ടം ജോസഫിന്റെ ഫോണിലേക്കു വിളിച്ചിട്ടുണ്ട്. ആ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ പ്രതിയിലേക്കെത്താം. 

മൊബൈൽ നമ്പറിൽ തെളിയുന്ന ചിത്രം 

ADVERTISEMENT

പിറ്റേന്നു തന്നെ മൊബൈൽ കമ്പനിയിൽ നിന്നു ഉടമയുടെ വിലാസം സംഘടിപ്പിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിയുടെ വിലാസമാണ്. പൊലീസ് ബന്ധപ്പെട്ടപ്പോൾ അയാൾക്ക് ഇങ്ങനെയൊരു മൊബൈൽ നമ്പറില്ല!. വിശദമായ അന്വേഷണത്തിൽ മൊഴി ശരിയാണെന്നു മനസ്സിലായി. വീണ്ടും മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ടു. ഈ നമ്പറിലുള്ള സിം കാർഡ് എവിടെയുള്ള ഏജൻസിക്കാണു നൽകിയത് എന്നു തിരക്കി. തൃശൂർ തലോറിലുള്ള ഒരു കടയാണ്. അവിടെ തിരക്കിയെങ്കിലും സിം കാർഡ് വാങ്ങിയത് ആരാണെന്ന് ഓർമയില്ല. പക്ഷേ അന്നു നൽകിയ തിരിച്ചറിയൽ കാർഡ് അവിടെയുണ്ട്.

ഞങ്ങൾ ആദ്യം അന്വേഷിച്ചുപോയ തിരുവല്ല സ്വദേശിയുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് കടയുടമ കാണിച്ചു. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ആരോ സിം കാർഡ് എടുത്തതാകാം. പക്ഷേ ആര്? ഫോണിന്റെ ഐഎംഇഐ നമ്പറാണ് അടുത്ത വഴി. സിം കാർഡ് അവസാനം ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ കണ്ടെത്തിയാൽ, അതേ ഫോണിൽ ഉപയോഗിച്ച മറ്റു നമ്പറുകളും കണ്ടെത്താനാകും. ആ ഫോണിൽ ഉപയോഗിച്ച നമ്പറുകളുടെ എണ്ണം കണ്ട് പൊലീസ് ഞെട്ടി.

മൂന്നു മാസത്തിനിടെ ഇരുപത്തിയഞ്ചോളം നമ്പറുകൾ. ഓരോ നമ്പറിനും ഓരോ ഉടമകൾ. അന്വേഷിച്ചപ്പോൾ ആർക്കും അങ്ങനെയൊരു നമ്പറില്ല. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു സംഘടിപ്പിച്ചതാണ് എല്ലാ നമ്പറുകളുമെന്നു വ്യക്തം. ഫോൺ വിളി രേഖകൾ (സിഡിആർ) സംഘടിപ്പിക്കുകയാണ് അടുത്ത വഴി. ആരെയൊക്കെയാണ് ഈ നമ്പറിൽ നിന്നു വിളിച്ചത് എന്നു കണ്ടെത്തിയാൽ അവർക്ക് ചിലപ്പോൾ വിളിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞേക്കും. വീണ്ടും മൊബൈൽ കമ്പനിയെ ബന്ധപ്പെട്ടു. 

നമ്പറിന്റെ അറ്റത്ത് തട്ടിപ്പിന്റെ കഥകൾ 

ADVERTISEMENT

പ്രതി അവസാനം ഉപയോഗിച്ച നമ്പറിന്റെ സിഡിആർ പിറ്റേദിവസം തന്നെ പൊലീസിനു കിട്ടി. ജോസഫിനെയും ടോമിനെയും അല്ലാതെ ഒരാളെക്കൂടി ആ നമ്പറിൽ നിന്നു വിളിച്ചിട്ടുണ്ട്. പൊലീസ് അയാളെ വിളിച്ചു, ആ നമ്പറിൽ നിന്നു വിളിച്ചത് ആരാണെന്നു കണ്ടെത്തി: തൃശൂരിലെ തൃക്കൂർ സ്വദേശി ജയ്‌സൺ. ടോമിനെ കാണാതായി മൂന്നാം ദിവസം പൊലീസ് പ്രതിയിലേക്ക് എത്തുകയാണ്. ഒരു സംഘം തൃക്കൂരിലെ ജയ്സന്റെ വീട്ടിലേക്കു പോയി. രണ്ടാമത്തെ സംഘം സമീപത്തെ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ജയ്സന്റെ പശ്ചാത്തലം തിരഞ്ഞു.

ആ അന്വേഷണത്തിലാണ് ജയ്സൺ മുൻപു നടത്തിയ തട്ടിപ്പുകളുടെ രീതി ചുരുളഴിഞ്ഞത്. ലേലം വിളിച്ചെടുത്ത ചിട്ടികൾ വിൽക്കാനുണ്ടെന്നു കാട്ടി പത്രത്തിൽ പരസ്യം നൽകിയാണ് ജയ്സന്റെ തട്ടിപ്പ്. ചിട്ടിയുടെ ആദ്യത്തെ അടവ് അഡ്വാൻസായി വാങ്ങും. ചിട്ടിപ്പണം ലഭിക്കുന്നതിനായി തിരിച്ചറിയൽ രേഖകളും വാങ്ങും. ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പുതിയ സിം കാർഡ് എടുക്കുന്നതോടെ ആദ്യത്തെ നമ്പർ ഉപേക്ഷിച്ച ശേഷം മുങ്ങും. ഒരു തട്ടിപ്പിനു മാത്രമാണ് ഒരു ഫോൺ നമ്പർ ഉപയോഗിക്കുക.

ആ തട്ടിപ്പ് വഴി ലഭിക്കുന്ന തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അടുത്ത കണക്‌ഷൻ എടുക്കും. ജയ്സന്റെ ഫോണിന്റെ ഐഎംഇഐ ഉപയോഗിച്ചു ഞങ്ങൾ കണ്ടെത്തിയ ഉടമകളിൽ ചിലരെ വീണ്ടും വിളിച്ചു. എല്ലാവരും ചിട്ടിപ്പണവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പെട്ടവരാണ്. പുതുക്കാട് സ്റ്റേഷനിൽ ജയ്സനെതിരെ ഒരു സ്ത്രീ നൽകിയ പരാതിയിൽ തട്ടിപ്പുകേസുമുണ്ട്. ജയ്സനെ 3 ദിവസമായി കാണാനില്ലെന്നു വീട്ടിൽ അന്വേഷിച്ചു പോയ പൊലീസിനു വിവരം ലഭിച്ചു. ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഒരു വിവരം കൂടി കിട്ടി. കാണാതാകുമ്പോൾ സുഹൃത്തും കൂടെയുണ്ടായിരുന്നു. മടവാക്കര സ്വദേശി സജയൻ. 

ആ രാത്രിയിൽ നടുക്കുന്ന വഴിത്തിരിവ് 

പ്രതികളെ തിരിച്ചറിഞ്ഞ സെപ്റ്റംബർ 5നു രാത്രി അന്വേഷണസംഘത്തിനു പാലക്കാട് പൊലീസിൽനിന്ന് ഒരു സന്ദേശമെത്തി. പാലക്കാട് കഞ്ചിക്കോട് റോഡരികിലെ കാനയിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം. സൂചനകൾ അനുസരിച്ചു പേരാമംഗലത്തു നിന്നു കാണാതായ യുവാവാകാൻ സാധ്യതയുണ്ടന്നാണു സന്ദേശം. അന്വേഷണസംഘം ഉടൻ കഞ്ചിക്കോടെത്തി മൃതദേഹം ടോമിന്റേതാണ് എന്നുറപ്പിച്ചു.

യുവാവിനെ കാണാതായ കേസ് കൊലപാതകക്കേസായി മാറി. സയനൈഡ് നൽകിയാണു കൊലപ്പെടുത്തിയതെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. സയനൈഡ് വായിലിട്ട ശേഷം തുണി മുഖത്തുമൂടി ശ്വാസം മുട്ടിച്ചിട്ടുണ്ട്. തലയ്ക്കു പിന്നിൽ ആയുധം കൊണ്ടുള്ള മുറിവുമുണ്ട്. ആസൂത്രിതമായ കൊലപാതകം. കാർ തട്ടിയെടുക്കാനായി ടോമിനെ കൊലപ്പെടുത്തിയതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിറ്റേ ദിവസം രാവിലെ പതിനൊന്നോടെ അട്ടപ്പള്ളത്തെ ഒരു തെങ്ങിൻതോപ്പിൽ തട്ടിയെടുത്ത കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

അന്നു വൈകിട്ടു ടോമിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞു വീട്ടിലെത്തിയ പിതാവ് ജോസഫിന് ഒരു ഫോൺ കോൾ ലഭിച്ചു. കാർ വാങ്ങാനായി ജയ്സൺ വിളിച്ച അതേ നമ്പരിൽ നിന്ന്–‘‘ തനിക്കിനിയും മതിയായില്ലേ’’ എന്നു ചോദിച്ചു കോൾ കട്ടായി. തിരിച്ചുവിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്. ടവർ ലൊക്കേഷൻ തിരഞ്ഞപ്പോൾ അവസാനം ഫോൺ ഓണായത് തമിഴ്നാട്ടിലാണ്. പൊലീസ് തമിഴ്നാട്ടിലെത്തി അന്വേഷണം തുടങ്ങി. സെപ്റ്റംബർ 9ന് പ്രതികളുടെ ചിത്രം വച്ച് തിരച്ചിൽ നോട്ടിസ് പുറത്തിറക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമെല്ലാം ഒട്ടിച്ചു. 

ഗുജറാത്തിൽ നിന്നൊരു ഫോൺ കോൾ 

സെപ്റ്റംബർ 3ന് പകൽ തന്നെ ടോം കൊല്ലപ്പെട്ടുവെന്നാണു പോസ്റ്റ്മോർട്ടത്തിലെ സൂചന. എന്നാൽ കാർ കത്തിച്ചത് സെപ്റ്റംബർ 6ന് രാവിലെയാണ്. സെപ്റ്റംബർ 5ന് പൊലീസ് ജയസ്നെയും സജയനെയും അന്വേഷിച്ചു വീട്ടിലെത്തിയ വിവരം അറി‍ഞ്ഞ ശേഷം ഇരുവരും കാർ കത്തിച്ചു രക്ഷപ്പെട്ടതാകാം. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം പ്രതികൾ എങ്ങനെയറിഞ്ഞു എന്ന അന്വേഷണത്തിലാണ് ജയ്സന്റെ ഒരു ബന്ധുവിലേക്കു പൊലീസെത്തിയത്. അയാളുടെ ഫോൺ നമ്പർ നിരീക്ഷണത്തിലാക്കി.

സെപ്റ്റംബർ 10ന് അയാളുടെ നമ്പറിലേക്കു ഗുജറാത്തിലെ ഒരു ലാൻഡ് ഫോണിൽ നിന്ന് ഒരു വിളി വന്നിരുന്നു. വിവരം ലഭിച്ച ഉടൻ ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യം ജയ്സനെപ്പറ്റി അറിയില്ലെന്നായിരുന്നു മറുപടി. സെപ്റ്റംബർ 5ന് പൊലീസ് വീട്ടിലെത്തിയ ശേഷം ജയ്സണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ കാണിച്ചതോടെ ഇയാൾ പരുങ്ങി. പ്രതികളെ സഹായിച്ചതിനാൽ കേസിൽ ഉൾപ്പെടുത്തുമെന്ന മുന്നറിയിപ്പിൽ അയാൾ കാര്യം പറഞ്ഞു. ഗുജറാത്തിൽ ജയ്സന്റെ ഒരു ബന്ധു താമസിക്കുന്നുണ്ട്. ഉടൻ തന്നെ ആ വിലാസം ഗുജറാത്ത് പൊലീസിനു കൈമാറി.

3 പൊലീസുകാർ ട്രെയിനിൽ ഗുജറാത്തിലേക്കു തിരിച്ചു. സെപ്റ്റംബർ 13ന് രാത്രി ഗുജറാത്ത് പൊലീസ് ജാം നഗറിലെ വീടു വളഞ്ഞു ജയ്സനെ പിടികൂടി. പക്ഷേ സജയൻ കൂടെയില്ല. ജയ്സനെ പൊലീസ് സ്റ്റേഷനിലെത്തിക്കുമ്പോഴേക്കും കേരളത്തിൽ നിന്നു പൊലീസ് സംഘം ഗുജറാത്തിലെത്തി. ജയ്സനെ ചോദ്യം ചെയ്തപ്പോൾ അഹമ്മദാബാദ് വരെ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തതായും അഹമ്മദാബാദിൽ വച്ച് രണ്ടു വഴിക്ക് പിരിഞ്ഞതായും മനസ്സിലാക്കി. ജയ്സൺ നൽകിയ സൂചനകൾ അനുസരിച്ച് പിറ്റേ ദിവസം 40 കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിൽ വച്ച് സജയനെയും പൊലീസ് പിടികൂടി. കൊലപാതകം നടന്നു പതിനൊന്നാം ദിവസം അങ്ങനെ രണ്ടു പ്രതികളും പൊലീസിന്റെ പിടിയിൽ. 

ആസൂത്രിതം ക്രൂരം 

കാർ തട്ടിയെടുക്കുക തന്നെയായിരുന്നു ലക്ഷ്യമെന്നും ഇത് എതിർത്തപ്പോഴാണു ടോമിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പ്രതികളുടെ കുറ്റസമ്മതം. ടോമിനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. പിന്നെ എന്തിനാണ് സയനൈഡും ആയുധങ്ങളും കയ്യിൽ കരുതിയെന്ന എന്റെ ചോദ്യത്തിന് ഇരുവർക്കും മറുപടിയുണ്ടായിരുന്നില്ല.ചോദ്യം ചെയ്യലിനിടെ ഇരുവരും ആ കൊലപാതകം നടത്തിയ രീതി വിവരിച്ചു. സെപ്റ്റംബർ 3ന് പുലർച്ചെ തൃശൂർ നഗരത്തിനടുത്ത് തലോറിലേക്ക് വാഹനം കൊണ്ടുവരാനാണ് ടോമിനോട് ആവശ്യപ്പെട്ടത് .

ടോം ഓടിച്ചെത്തിയ കാറിൽ കയറി ഇരുവരും ദേശീയ പാതയിലൂടെ എറണാകുളം ഭാഗത്തേക്ക് പോയി. ഒരു സുഹൃത്തിനെ കൂടി കയറ്റാനുണ്ടെന്നു പറഞ്ഞു പ്രധാന റോഡിൽ നിന്നു മാറി ആളൊഴിഞ്ഞ പ്രദേശത്തേക്കു കാർ കൊണ്ടുപോയി. ജയ്‌സൺ പിൻസീറ്റിലും സജയൻ മുൻസീറ്റിലുമാണ് യാത്രചെയ്‌തത്. ഒരു പാടത്തിന് അടുത്തെത്തിയതോടെ സജയൻ വണ്ടി ഓടിച്ചുനോക്കാമെന്നു പറഞ്ഞ് ടോമിനെ ഡ്രൈവറുടെ തൊട്ടടുത്ത സീറ്റിലേക്ക് മാറ്റി. ഇവിടെനിന്ന് യാത്ര തുടങ്ങിയതും കയ്യിലുണ്ടായിരുന്ന ഉരുണ്ട മരവടി ഉപയോഗിച്ച് ജയ്‌സൺ ടോമിന്റെ തലയുടെ പിന്നിൽ അടിച്ചു. അടിയേറ്റു തളർന്ന ടോമിനെ ഇരു സീറ്റുകൾക്കും ഇടയിലൂടെ പുറകോട്ട് വലിച്ചശേഷം വായ് ബലം പ്രയോഗിച്ച് തുറന്ന് സജയൻ സയനൈഡ് വായിലിട്ടു.

ഇതിനുശേഷം ജയ്‌സൺ മുണ്ടുകൊണ്ട് ടോമിന്റെ വായ് പൊത്തിപ്പിടിച്ച് മരണം ഉറപ്പാക്കി. ടോമിന്റെ മാലയും മോതിരവും അഴിച്ചെടുത്തു. മൃതദേഹം കാറിന്റെ പിന്നിലെ സീറ്റിന്റെ താഴെയിട്ടു മുണ്ടു കൊണ്ടു മൂടി. കാറുമായി പാലക്കാട്ടേക്കു പോയി. ദേശീയ പാതയിൽ വാഹനപരിശോധന നടക്കുന്നതു കണ്ട് പേടിച്ച് കഞ്ചിക്കോട്ടുനിന്ന് മലമ്പുഴയിലേക്കുള്ള വഴിയിൽ തിരിയുകയും അവിടെ കാനയിൽ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്‌തു.

മലമ്പുഴ വഴി പാലക്കാട് എത്തി മാല അവിടെ വിറ്റു. പാലക്കാട് അട്ടപ്പള്ളത്തെ സുഹൃത്തിന്റെ വീടിനടുത്തെ തെങ്ങിൻതോപ്പിൽ കാർ നിർത്തിയിട്ടു. ജയ്‌സൺ പാട്ടത്തിനെടുത്ത തോട്ടമാണിത്.തിരിച്ച് തൃശൂരിലെത്തി ഇവിടെ തങ്ങി. അഞ്ചിനു ടാക്സി കാറിൽ വീണ്ടും പാലക്കാട് എത്തി. പിറ്റേ ദിവസം പാലക്കാട്ടുനിന്ന് ബന്ധുവിനെ വിളിച്ചപ്പോൾ അന്വേഷണത്തെക്കുറിച്ച് വിവരം കിട്ടി. തെളിവ് നശിപ്പിക്കാനായി ഇരുവരും   തെങ്ങിൻതോപ്പിലെത്തി കാർ പുറത്തെടുത്ത് കത്തിച്ച ശേഷം ആദ്യം തമിഴ്നാട്ടിലേക്കും അവിടെ നിന്നു ഗുജറാത്തിലേക്കും പോയി. വിചാരണയ്ക്കൊടുവിൽ കോടതി പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 

കേരളത്തിൽ നിന്നു പൊലീസെത്താൻ കാത്തുനിൽക്കാതെ ജയ്സനെ പിടികൂടാൻ മുന്നിട്ടിറങ്ങിയ ഗുജറാത്ത് പൊലീസിലെ ഒരു സബ് ഇൻസ്പെക്ടറുടെ പ്രതിബദ്ധത ഈ അന്വേഷണയാത്രയിലെ തിളക്കമുള്ള ഓർമയാണ്. 

English Summary:

Former SP PN Unnirajan memories his investigation journey

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT