അനന്തപുരിയിലെ പുകവലി നിരോധനത്തിനു 100 വയസ്സ്. 1924 ഓഗസ്റ്റ് 5നു തിരുവനന്തപുരം ഹജൂർ കച്ചേരിയുടെ തീരുമാനപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. നിയമം മൂലം പുകവലി നിരോധിക്കുന്നതു ശരിയാണോയെന്ന സംവാദം സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ പലതവണ ഉണ്ടായിട്ടുണ്ട്. അപ്പോഴാണ് സ്വാതന്ത്ര്യം ലഭിക്കുന്നതിനും 23 വർഷം മുൻപ് തിരുവിതാംകൂറിൽ പുകവലി നിരോധിച്ചിരുന്ന വിവരം നിയമസഭ സെക്രട്ടേറിയറ്റിലെ പഴയ താളുകളിൽ ‘പുകമറ’യില്ലാതെ തിളങ്ങി നിൽക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. 1923 നവംബർ 16നു വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സി. മത്തായി ഇറക്കിയ സർക്കുലറാണ് ഇതിനു പ്രേരണയായത്. വിദ്യാർഥികൾക്കിടയിൽ പുകവലി വ്യാപമാകുന്നതു തടയാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നായിരുന്നു വിദ്യാഭ്യാസ ഡയറക്ടറുടെ ആവശ്യം. സർക്കുലർ തിരുവിതാംകൂർ ദിവാനായിരുന്ന ടി. രാഘവയ്യയുടെ ശ്രദ്ധയിൽപ്പെട്ടു. അന്നത്തെ പൊലീസ് കമ്മിഷണറായിരുന്ന ഡബ്ല്യു.എച്ച്.പീറ്ററുമായി വിഷയം ചർച്ച ചെയ്തു.

ADVERTISEMENT

 എന്നാൽ നിയമം പ്രാബല്യത്തിലാക്കിയാൽ പൊലീസിനുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് കമ്മിഷണർ വിവരിച്ചത്. പക്ഷേ, ദിവാൻ തുടർ നടപടികളുമായി മുന്നോട്ടു പോയി. ഹജൂർ കച്ചേരി ചീഫ് സെക്രട്ടറി ആർ.കൃഷ്ണപിള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് റദ്ദാക്കിയതായി രേഖകളില്ല. 

ഉത്തരവിന്റെ വിശദാംശം ഇങ്ങനെ: 

ADVERTISEMENT

ആർഒസി നമ്പർ 1554/24 ജുഡീഷ്യൽ 5–8–1924 എന്ന നമ്പറിലാണ് ഉത്തരവ് ഇറക്കിയത്. 

‘‘ ചെറുപ്പക്കാർ പുകയില ഉപയോഗിക്കുന്നതിനെ തടുക്കുന്നതിനുള്ള 1096 ലെ രണ്ടാം റഗുലേഷൻ 1 (3) –ാം വകുപ്പനുസരിച്ച് ഇതിനാൽ പരസ്യം ചെയ്യുന്നതെന്തെന്നാൽ, തിരുവനന്തപുരം മുനിസിപ്പൽ പട്ടണത്തിൽ മേൽപറഞ്ഞ റഗുലേഷൻ 1100 ചിങ്ങം ഒന്നാം തീയതി മുതൽ നടപ്പിൽ വരുന്നതാകുന്നു.’’ 

ADVERTISEMENT

∙കേരളത്തിൽ പൊതുസ്‌ഥലങ്ങളിൽ പുകവലി നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇറങ്ങിയത് 1999 ജൂലൈ 12നാണ്. ഡിവിഷൻ ബെഞ്ച് അംഗങ്ങളായിരുന്ന ജസ്‌റ്റിസ് എ.ആർ.ലക്ഷ്‌മണൻ, ജസ്‌റ്റിസ് കെ.നാരായണക്കുറുപ്പ് എന്നിവരാണ് അന്നു വിധി പ്രഖ്യാപിച്ചത്. 

∙കേരളത്തിലെ ബസുകളിൽ ‘പുകവലി പാടില്ല’ എന്ന ബോർഡു വന്നിട്ട് 76 വർഷമായി. 1948 മേയ് 10നു കോട്ടയം പൊൻകുന്നം സ്റ്റാൻഡിനടുത്ത് ഉണ്ടായ ബസപകടമാണ് ഇതിനു കാരണം. കന്നാസിൽ കൊണ്ടു വന്ന ഇന്ധനം ബസിന്റെ ടാങ്കറിലേക്കു പകരുന്നതിനിടെ ഒരു യാത്രക്കാരൻ ബീഡി കത്തിക്കുന്നതിനു തീപ്പെട്ടി ഉരച്ചതോടെ ബസ് ആളിക്കത്തിയായിരുന്നു അപകടം. 

∙പൊതുസ്‌ഥലങ്ങളിൽ പുകവലി നിരോധിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് 2001 നവംബർ 2നു നിലവിൽ വന്നു. ജസ്‌റ്റിസ് എം.ബി.ഷാ, ജസ്‌റ്റിസ് ആർ.പി.സേഥി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

English Summary:

Hundred years since smoking banned in Thiruvananthapuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT