മലയാളത്തിൽ എഴുതപ്പെട്ട ലക്ഷണമൊത്ത ആദ്യ ചെറുകഥയുടെ സൗരഭ്യം ഇംഗ്ലിഷിലേക്കു പടർന്നെത്താൻ വേണ്ടി വന്നത് 133 വർഷങ്ങൾ. തലശ്ശേരി കപ്പരട്ടി വീടിന്റെ തണലിൽ നിന്നു സാഹിത്യ ലോകത്തേക്കു വളർന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ‘വാസനാവികൃതിക്ക്’ പ്രസിദ്ധീകൃതമായ ആദ്യ മൊഴിമാറ്റം ഒരുക്കിയതു തലശ്ശേരിക്കാരായ അമ്മയും മകളും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ‘ഇന്ത്യൻ ലിറ്ററേച്ചറിന്റെ’ പുതിയ ലക്കത്തിലാണ് (ജൂലൈ–ഓഗസ്റ്റ്) വാസനാവികൃതി ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിൽ എഴുതപ്പെട്ട ലക്ഷണമൊത്ത ആദ്യ ചെറുകഥയുടെ സൗരഭ്യം ഇംഗ്ലിഷിലേക്കു പടർന്നെത്താൻ വേണ്ടി വന്നത് 133 വർഷങ്ങൾ. തലശ്ശേരി കപ്പരട്ടി വീടിന്റെ തണലിൽ നിന്നു സാഹിത്യ ലോകത്തേക്കു വളർന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ‘വാസനാവികൃതിക്ക്’ പ്രസിദ്ധീകൃതമായ ആദ്യ മൊഴിമാറ്റം ഒരുക്കിയതു തലശ്ശേരിക്കാരായ അമ്മയും മകളും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ‘ഇന്ത്യൻ ലിറ്ററേച്ചറിന്റെ’ പുതിയ ലക്കത്തിലാണ് (ജൂലൈ–ഓഗസ്റ്റ്) വാസനാവികൃതി ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചത്. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷനൽ സെന്റർ ഡപ്യൂട്ടി എഡിറ്റർ കെ.ഇ. പ്രിയംവദയും അമ്മ പ്രേമ റാംമോഹനുമാണ് വിവർത്തകർ. 

എന്തുകൊണ്ട് വിവർത്തനം 

ബിബിസിയുടെ പ്രസിദ്ധമായ മാസ്റ്റർമൈൻഡ് ക്വിസ് പ്രോഗ്രാമിൽ ജേതാവായിരുന്ന പ്രിയംവദയ്ക്കു ജീവിതത്തിൽ ഒരിക്കലും മലയാളത്തിലെ ആദ്യ ചെറുകഥ ഏതെന്ന ചോദ്യം നേരിടേണ്ടി വന്നിട്ടില്ല. എഴുത്തുകാരിയും വിവർത്തകയുമായി ശ്രദ്ധ നേടിയ പ്രിയംവദ തറവാടിനെക്കുറിച്ചും തലശ്ശേരിയെക്കുറിച്ചും നടത്തിയ അന്വേഷണത്തിനിടയിലാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെയും വാസനാവികൃതിയേയും കുറിച്ചു മനസ്സിലാക്കിയത്. പഴയ മലയാളത്തിൽ എഴുതപ്പെട്ട അതിന്റെ പരിഭാഷ തിരഞ്ഞപ്പോഴാണ് ഇംഗ്ലിഷിൽ അങ്ങനെയൊന്ന് പ്രസിദ്ധീകരിച്ചിട്ടില്ലെന്നു തിരിച്ചറ‍ിഞ്ഞത്. 

ADVERTISEMENT

അമ്മ പറഞ്ഞു, മകൾ എഴുതി 

മലയാളത്തിൽ നിന്നുള്ള ഇംഗ്ലിഷ് പരിഭാഷകളിൽ പ്രിയംവദയ്ക്ക് അമ്മ പതിവായി സഹവിവർത്തകയാണ്. അവരിരുവരും പരിഭാഷ തുടങ്ങി. ആദ്യം അമ്മ കഥ വായിച്ചു. മകൾ അടുത്തിരുന്ന് ഒരു വട്ടം കേട്ടു. കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ അമ്മ കഥയെക്കുറിച്ചു സംസാരിച്ചു. വരികൾ വിടാതെ, അർഥം ചോരാതെ, മകൾ പരിഭാഷപ്പെടുത്തി. അത് മകൾ വായിച്ചു. അമ്മ കേട്ടിരുന്നു. അങ്ങനെ മൂന്നുനാലുവട്ടം പരസ്പരം വായിച്ചും തിരുത്തിയുമാണ് വാസനാവികൃതിയെ ‘ദ് ഡിസൈയർ ഫോർ മിസ്ചിഫ്’ എന്ന പേരിൽ മൊഴിമാറ്റിയതും ഇംഗ്ലിഷ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ചതും. 

‘ഉപയോഗിച്ചിരിക്കുന്ന വാക്കുകളിൽ ചിലതിനു മാത്രമേ പഴമയുള്ളു. തറവാട്ടുമഹിമ പറഞ്ഞു നടക്കുന്നവരെയും പണ്ഡിതഭാവത്തെയും അബദ്ധങ്ങളെയും നീതിന്യായവ്യവസ്ഥയേയുമെല്ലാം കണക്കിനു പരിഹസിച്ചുള്ള കുഞ്ഞിരാമൻ നായനാരുടെ രചനാശൈലിക്ക് ഇപ്പോഴും നവീനഭാവം’– പ്രിയംവദ വിലയിരുത്തുന്നു. കഥയിൽ ചേർത്തിരിക്കുന്ന സംസ്കൃത ശ്ലോകത്തിനു പരിഭാഷ എഴുതുമ്പോൾ സംസ്കൃതവിദഗ്ധയായ സുഹൃത്തിന്റെ സഹായം തേടിയെന്നും പഴയ മലയാളം കണ്ടെത്താനും ചിലതിനു ചുരുക്കം വാക്കുകളിൽ വിശദീകരണം ചേർത്തുമാണു വിവർത്തനം പൂർത്തിയാക്കിയതെന്നും അവർ പറഞ്ഞു. 

ADVERTISEMENT

ജെഎൻയുവിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും പൂർത്തിയാക്കിയ പ്രിയംവദ ഇതിനോടകം 5 പുസ്തകങ്ങൾ രചിച്ചു. കോളജ് അധ്യാപികയായിരുന്ന തലശ്ശേരി ടെംപിൾഗേറ്റ് സ്റ്റേഷനടുത്തെ ശ്രീവിലാസിൽ പ്രേമ ബിഎസ്എഫ് മുൻ ഡയറക്ടർ ജനറലായിരുന്ന അന്തരിച്ച ഇ.എൻ.റാംമോഹന്റെ ഭാര്യയാണ്. 

'വാസനാവികൃതി' ചുരുക്കത്തിൽ 

മഹാകള്ളനായ ഇക്കണ്ടക്കുറുപ്പിന്റെ നാലാം തലമുറക്കാരനായ കള്ളന്റെ കഥയാണ് ‘വാസനാവികൃതി’. കളവിനിടെ അവിചാരിതമായി വീട്ടുടമ കൊല്ലപ്പെടുകയും രക്ഷതേടി മദിരാശിയിലേക്കു കടക്കുകയും ചെയ്യുന്നതാണ് കഥാതന്തു. നാടുമാറി വന്നിട്ടും ശീലം വിടാത്ത കള്ളൻ അവിടെ ആൾക്കൂട്ടത്തിൽ നിൽക്കുന്ന കോന്ത്രൻപല്ലൻ പൊലീസുകാരനെ പറ്റിക്കാൻ പോക്കറ്റിലെ ഡയറി മോഷ്ടിക്കുന്നു. അതിനിടെ, കയ്യിലെ രത്നമോതിരം നഷ്ടമായി. നേരത്തേ, കളവു മുതലിൽ നിന്നു കിട്ടിയതാണ് മോതിരം; കാമുകിക്കു സമ്മാനിച്ചതെങ്കിലും പ്രേമാധിക്യത്താൽ അവൾ തിരികെ വിരലിൽ ഇട്ടു നൽകിയത്. മോതിരം കാണാനില്ലെന്നു പരാതി കൊടുത്ത അയാൾ പൊലീസിന്റെ പിടിയിൽ പെടുന്നു. തടവു കഴിഞ്ഞിറങ്ങിയ കക്ഷി സ്വന്തം അമളിയെക്കുറിച്ചു പറയുന്ന രീതിയിലാണ് കഥയുടെ അവതരണം.

ADVERTISEMENT

1891–ൽ വിദ്യാവിനോദിനിയെന്ന പ്രസിദ്ധീകരണത്തിന്റെ ഫെബ്രുവരി–മാർച്ച് ലക്കത്തിലാണ് (കഥാകൃത്തിന്റെ പേര് ചേർക്കാതെ) പ്രസിദ്ധീകൃതമായത്. ആരെഴുതിയതാണെന്നതിനെ ചൊല്ലി സാഹിത്യ ലോകത്ത് വലിയ ചർച്ചകളുണ്ടായിരുന്നു. 

English Summary:

Translation of short stories

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT