ഓരിയുടെ തീരത്തെ വായിച്ചാണ് കവ്വാക്കായലിലെ ഓളങ്ങൾ കടലിലേക്ക് മറിയുന്നത്. മലർക്കെ തുറന്നിട്ട പുസ്തകത്താളിലെ അക്ഷരങ്ങൾ പോലെ കടലിനും കായലിനുമിടയിൽ ഓരിയെന്ന കൊച്ചുഗ്രാമം. ഒരുപക്ഷേ കേരളത്തിലെ തന്നെ ഏറ്റവും സജീവമായ വായനശാലാ പ്രവർത്തനം നടക്കുന്നയിടം. വിയർപ്പ് ഉണങ്ങിവരുന്ന ഇടവേളകളിലാണ് മത്സ്യ– നിർമാണ തൊഴിലാളികളായ ഓരിക്കാർ പുസ്തകങ്ങൾ വായിക്കാനെടുക്കുന്നത്. അങ്ങനെയിരിക്കെ അവർക്ക് ഒരു ആഗ്രഹം. എഴുത്തുകാരെ ഒന്ന് നേരിൽക്കാണണം, അതും അവരുടെ വീട്ടിൽപ്പോയിത്തന്നെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021 ഡിസംബറിൽ തുടങ്ങിയ യാത്രയിൽ ഇതുവരെ 35 എഴുത്തുകാരെ നേരിൽക്കണ്ടു. വീട്ടുമുറ്റംവരെ തേടിയെത്തിയ വായനക്കാരെ കണ്ടു പലരും ഞെട്ടി. ചിലർ ആനന്ദത്താൽ കണ്ണുനീർ പൊഴിച്ചു. പല എഴുത്തുകാർക്കും വായനക്കാരുടെ ഈ വരവ് ആദ്യാനുഭവമായിരുന്നു. എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. ജീവിതവും എഴുത്തും തുറന്നുപറഞ്ഞു. ഉള്ളിൽ തോന്നിയ ചോദ്യങ്ങൾക്ക് ഉള്ളിൽത്തട്ടിയ മറുപടികൾ ലഭിച്ചതോടെ യാത്രയ്ക്ക് ഇറങ്ങിയവർക്കും സന്തോഷം. വായനയുടെ നേരും വേരും തേടിയുള്ള ആ യാത്രകൾ ഇങ്ങനെയായിരുന്നു..

ADVERTISEMENT

എഴുത്തിടങ്ങളിലേക്ക് വായനക്കാർ

കാസർകോട് പടന്നയിലെ ഓരി വള്ളത്തോൾ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മൂന്നുവർഷം നീണ്ടുനിൽക്കുന്ന പരിപാടിയായാണ് ‘എഴുത്തിടം– വായനയുടെ നേരും വേരും’ ആരംഭിച്ചത്. എഴുത്തുകാരെ വീടുകളിൽ സന്ദർശിച്ച് അവർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം സമയം ചെലവഴിച്ച് സാഹിത്യചർച്ചകൾ നടത്താമെന്ന ആശയം മുന്നോട്ടുവച്ചത് സർവശിക്ഷാ അഭിയാൻ ജില്ലാ പ്രോഗ്രാം ഓഫിസറും വായനശാലയുടെ പ്രവർത്തനങ്ങളിലെ പ്രധാനിയുമായ രഞ്ജിത്ത് ഓരിയാണ്. മറ്റ് അംഗങ്ങൾ ആ നിർദേശം ആവേശപൂർവം ഏറ്റെടുത്തതോടെ യാത്രകൾക്കു തുടക്കമായി. 

സി.വി.ബാലകൃഷ്ണന്റെ വീട്ടിൽനിന്ന് ആരംഭിക്കാനായിരുന്നു ആലോചനയെങ്കിലും അദ്ദേഹത്തിന്റെ അമ്മ മരിച്ച സമയമായിരുന്നതിനാൽ കഴിഞ്ഞില്ല. കവി മാധവൻ പുറച്ചേരിയെയാണ് പിന്നീട് ആദ്യമായി നേരിൽ കണ്ടത്. വീട്ടിലേക്കു തേടിയെത്തിയ വായനക്കാരുമായി 2 മണിക്കൂറോളം സംസാരിച്ച മാധവൻ പുറച്ചേരി, ജീവിതവും കാവ്യവഴികളുമെല്ലാം വിശദമായി അവരുമായി പങ്കുവച്ചത് യാത്രയ്ക്ക് നല്ല തുടക്കമായി. പിന്നീട് കണ്ണൂരിൽ താമസിക്കുന്ന എൻ.ശശിധരന്റെ വീട്ടിലേക്ക്. നേരിട്ട് കാണാൻ ആദ്യമായി വീട്ടിലെത്തിയ വായനക്കാർ എന്നു പറഞ്ഞാണ് ശശിധരൻ ഓരിക്കാരെ സ്വീകരിച്ചത്. 

വായനശാല അംഗങ്ങൾ എഴുത്തിടം യാത്രയുടെ ആദ്യസന്ദർശനത്തിന് കവി മാധവൻ പുറച്ചേരിയുടെ വീട്ടിലെത്തിയപ്പോൾ.

അംബികാസുതൻ മാങ്ങാട്, യുവകഥാകൃത്ത് വി.എൻ.മൃദുൽ, സമ്പർക്കക്രാന്തി അടക്കമുള്ള കൃതികളുടെ രചയിതാവ് വി.ഷിനിലാൽ, കെ.എസ്.ഹരീഷ് തുടങ്ങിയ എഴുത്തുകാരെയും കലാപ്രവർത്തകരെയും പിന്നീട് സന്ദർശിച്ചു. അവരുമായുള്ള ചർച്ചകളുടെ വിഡിയോയും  ആശംസകളും യാത്ര പോയവരുടെ അനുഭവക്കുറിപ്പുകളും സൂക്ഷിക്കുന്നുണ്ട്. ഒരു പുസ്തകമായി ഉടൻതന്നെ പുറത്തിറക്കാനാണ് ലക്ഷ്യം. അടുത്ത വർഷത്തോടെ 100 കലാ സാഹിത്യ പ്രതിഭകളെ കാണലും എല്ലാവരെയും ഓരിയിലെത്തിച്ച് ഒരു സംഗമവുമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. 

ADVERTISEMENT

വീട്ടിൽ പോകണമെങ്കിൽ വായിക്കണം

സന്ദർശിക്കാനുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വായനശാലയിൽ ഉറപ്പാക്കുക എന്നതായിരുന്നു യാത്രയുടെ ആദ്യഘട്ടം. പരമാവധി പുസ്തകങ്ങളും  ആനുകാലികങ്ങളിലെ കുറിപ്പുകളും വായിക്കാനെത്തിച്ചു. വായനശാലയിൽ പുസ്തക ചർച്ചകൾ സംഘടിപ്പിച്ചു. എല്ലാ എഴുത്തുകാരെയും എല്ലാവർക്കും അറിയണമെന്ന് ഇല്ലാത്തതിനാൽ എഴുത്തുകാരെ കുറിച്ചുള്ള കുറിപ്പുകൾ യാത്രയ്ക്കു മുന്നോടിയായി വാട്സാപ് ഗ്രൂപ്പിൽ നൽകും. ഇവയെല്ലാം യാത്രാസംഘത്തിലെ ആളുകളെങ്കിലും വായിക്കണമെന്നായിരുന്നു തീരുമാനം.  അതുകൊണ്ട്, ഭവനസന്ദർശനത്തിനു പോകുന്നവർ നിർബന്ധമായും വായനശാലയിൽ ഒരു മണിക്കൂറെങ്കിലും വന്നിരിക്കണം എന്ന നിബന്ധന വച്ചു. ചെല്ലുന്നത് വായനശാലയിൽ നിന്നായതിനാൽ പല എഴുത്തുകാരും അവരുടെ പുസ്തകങ്ങൾ കൂടി മടങ്ങുമ്പോൾ ഓരിക്കാർക്ക് നൽകി. യാത്രകൾ വഴി ലഭിച്ച ധാരാളം പുസ്തകങ്ങൾ അങ്ങനെ  ഈ ചെറുഗ്രാമത്തിലെ വായനശാലയിലെത്തി.

അതിഥിയും ആതിഥേയനും

ഒരു വീട്ടിലേക്കു പരമാവധി എത്ര അതിഥികൾക്ക് ഒരുമിച്ച് കയറിച്ചെല്ലാം? യാത്രയുടെ ആലോചനാവേളകളിലാണ് ഈ വിഷയം വായനശാല പ്രവർത്തകർക്കിടയിൽ ചർച്ചയായത്. സ്വന്തം വീടുകളിലെ സ്ഥിതി തന്നെയല്ലേ എഴുത്തുകാരുടെ വീടുകളിലും. നാലിൽ കൂടുതൽ പേർ അതിഥികളായെത്തിയാൽ ഒരു വീട്ടിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് യാത്രകൾ ആസൂത്രണം ചെയ്തത്. യാത്രാസംഘത്തിന്റെ  അംഗസംഖ്യ കുറയ്ക്കാൻ ശ്രമം തുടങ്ങി. 

ADVERTISEMENT

ഭവനസന്ദർശനത്തിന് പോകുന്നവർ നിർബന്ധമായും വായനശാലയിൽ ഒരു മണിക്കൂറെങ്കിലും വന്നിരിക്കണം, ഭരണസമിതി അംഗങ്ങൾ നിർബന്ധമായും പുസ്തകങ്ങൾ എടുത്തിരിക്കണം എന്നൊക്കെ നിബന്ധന വച്ചെങ്കിലും എല്ലാവരും അതിനു തയാറായിരുന്നു. വൈകുന്നേരം 5ന് ശേഷം കുട്ടികളും വായനശാലയിൽ എത്തുന്നുണ്ട്. 80 കുട്ടികളും 260ലേറെ സജീവ അംഗങ്ങളുമാണ് ഇപ്പോൾ ഇവിടെയുള്ളത്. വായനയുടെ മത്തു പിടിച്ചതിനാൽ തിരികെ പോകാത്തവർ. ചെറിയ അംഗസംഖ്യയുള്ള കൂടുതൽ യാത്രാഗ്രൂപ്പുകൾ രൂപപ്പെടുത്താനുള്ള ആലോചന ഇങ്ങനെയാണ് തുടങ്ങിയത്. 

വായിച്ചാൽ മതി, വരണ്ട...

ഇന്നുവരെ വിളിച്ചതിൽ ഒരു എഴുത്തുകാരൻ മാത്രമാണ് ഓരിക്കാരോട് താൽപര്യമില്ലാത്തതുപോലെ സംസാരിച്ചത്. തന്റെ പുസ്തകം കിട്ടുന്ന സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞ അദ്ദേഹം, അവിടെനിന്ന് ആ പുസ്തകങ്ങൾ വാങ്ങി വായിക്കാനാണ് നിർദേശിച്ചത്. എന്നാൽ അദ്ദേഹത്തെയും അവർ പട്ടികയിൽനിന്ന്  ഒഴിവാക്കിയിട്ടില്ല. വീണ്ടും കാണാൻ ശ്രമിക്കും. എം.ടിയെ കാണണം എന്ന ആഗ്രഹമാണ് വായനശാലയിൽ എല്ലാവർക്കുമുള്ളത്. അതിനുള്ള അവസരത്തിനുള്ള കാത്തിരിപ്പിലാണ് ഈ വായനക്കൂട്ടം. 

കുറച്ചു യാത്രകൾ കഴിഞ്ഞപ്പോഴേക്കും എഴുത്തുകാരെ മാത്രം കണ്ടാൽ മതിയോ എന്ന ചോദ്യമുയർന്നു. കലാവഴികളിലുള്ളവരെ മാറ്റിനിർത്തിയതായി ഒരു തോന്നൽ. വൈകാതെ സാഹിത്യയാത്ര എന്നത് കലാ സാഹിത്യയാത്രയായി. നവീനാശയമുള്ള, സമൂഹത്തെക്കുറിച്ചു തിരിച്ചറിവുകളുള്ള  പുതുതലമുറ എഴുത്തുകാരും വായനക്കാരും കാസർകോട് ജില്ലയിൽത്തന്നെയുള്ളതിനാൽ അവരെയൊക്കെ കണ്ടെത്തുന്നതും യാത്രയുടെ ഉദ്ദേശ്യമാക്കി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്തും ഇവർക്ക് സഹായവുമായി എത്തി. 

വഴി തെളിഞ്ഞവർ

‘മാഷേ..എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല.’

തിരുവനന്തപുരം യാത്രയിൽ സംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജ്, ഛായാഗ്രാഹകൻ അഴഗപ്പൻ എന്നിവരെ കണ്ടു സംസാരിച്ച് പുറത്തേക്കിറങ്ങിയപ്പോൾ രഞ്ജിത്ത് ഓരിയെ ഒപ്പമുണ്ടായിരുന്ന വിജേഷ് കെട്ടിപ്പിടിച്ചു, വൈകാരികമായി പറഞ്ഞതാണിത്. ചെറുപ്പം മുതൽ പേരിൽ മാത്രം കേൾക്കുന്ന ആളുകൾ, അവരുടെ സർഗജീവിതത്തിന്റെ  വഴികൾ വിവരിക്കുമ്പോൾ സംഘത്തിലെ എല്ലാവരും കൗതുകത്തോടെയാണ് കേട്ടിരുന്നത്. ഒരു വായനശാലയുടെ പ്രവർത്തകർ നേരിൽ കാണാനെത്തിയതിന്റെ അദ്ഭുതം എഴുത്തുകാർക്കും കലാപ്രവർത്തകർക്കും ഉണ്ടായിരുന്നു. ഒത്തിരി സ്നേഹത്തോടെ കെട്ടിപ്പിടിച്ച്, ഗേറ്റ് വരെ ചെന്നാണ് മിക്കവരും ഓരിക്കാരെ യാത്രയാക്കിയത്.

എഴുത്തുകാരെ നേരിൽക്കാണുന്നതും അവരുടെ ജീവിത– എഴുത്തനുഭവങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതും വായനയെ സജീവമായി നിലനിർത്താനുള്ള വഴികളാണെന്ന് ഓരിക്കാർ ഇപ്പോൾ തിരിച്ചറിയുന്നു. അടുത്ത യാത്ര കോഴിക്കോടേക്കാണ്. അതിനുശേഷം കൊല്ലവും ആലപ്പുഴയും. 100 പേരെ കാണുക എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഇനി ഒരു വർഷം കൂടിയാണുള്ളത്. ആ സമയം കൊണ്ട് പരമാവധി ആളുകളെ നേരിൽക്കാണും. അതിനുശേഷം എല്ലാവരെയും ഒരുമിച്ചു ചേർത്ത് ഓരിയിൽ ഒരു സംഗമം. അക്ഷരങ്ങളുടെ പച്ചപ്പ് കൊണ്ട് കേരളത്തിലെ വായനശാലകളുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം ഓരി എഴുതിച്ചേർക്കും.   

വള്ളത്തോൾ സ്മാരക സമിതി വായനശാല ആൻഡ് ഗ്രന്ഥാലയം

അവിഭക്ത കണ്ണൂർ ജില്ലയിലെ ഏറ്റവും സജീവമായിരുന്ന കലാസമിതിയാണ് പിന്നീട് അതേ പേരിൽ വള്ളത്തോൾ സ്മാരക സമിതി വായനശാല ആൻഡ് ഗ്രന്ഥാലയമാകുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരമലബാറിലെ വളർച്ചയിൽ, 1950കളിൽ രൂപംകൊണ്ട ഈ സംഘവും വായനശാലയും ഭാഗമായി. കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന നാടകങ്ങൾ ഇവർ വേദികളിലെത്തിച്ചു. നാടകങ്ങൾ കുറഞ്ഞപ്പോൾ സാധാരണക്കാരായ ഓരിക്കാരെ വായനയിലേക്കു കൈപിടിച്ചു നയിച്ചു. പതിറ്റാണ്ടുകളായി ഈ മേഖലയിൽ സജീവ പ്രവർത്തകരാണ് ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റായ പി.പി.ഗിരീഷും സെക്രട്ടറി സി.അനിൽകുമാറും.

English Summary:

Sunday special about a group of readers who travel to meet the authors in person

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT