കാലം 1983. പശ്ചിമഘട്ടത്തിൽ മൂന്നാർ മലനിരകളിലെ കിഴക്ക് അതിരിൽ മന്നവൻ ചോലയുൾപ്പെടുന്ന മലനിരകൾക്കു താഴെ വർഷം 9 മാസം മഴ പെയ്യുന്ന കാലം. മലനിരകൾ അതിരിടുന്ന കാന്തല്ലൂർ പഞ്ചായത്തിലെ പെരുമലയിൽ അക്കാലത്തൊരു വാർത്തയെത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂളായ സേക്രഡ് ഹാർട്ട് ഹൈസ്കൂളിന് പത്താംക്ലാസിൽ 100 ശതമാനം വിജയം! വാർത്ത കേട്ട പ്രദേശവാസികൾക്ക് അദ്ഭുതം! അദ്ഭുതദിവസത്തിലും മലനിരകൾക്ക് താഴെ ശാന്തമായി മഴ പെയ്തു. നാട്ടുകാരുടെ മനസ്സ് ഒന്നുകൂടി തണുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറ്റേന്നു ‘കാന്തല്ലൂർ കാടിനു നൂറുമേനി’ എന്നു പത്രങ്ങളെല്ലാമെഴുതി. അങ്ങനെ കാന്തല്ലൂരിനെക്കുറിച്ചു ലോകമറിഞ്ഞ ദിനത്തിൽ സന്തോഷ കണ്ണീരിൽ ക്രിസ്തുവിന്റെ തിരുഹൃദയ ചിത്രത്തിൽ നോക്കി ഒരു ചെറുപ്പക്കാരൻ നിറകണ്ണുകളോടെ നന്ദി പറഞ്ഞു.

ADVERTISEMENT

‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ് ബ്രദേഴ്സ് ഓഫ് ദ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ (തിരുഹൃദയ കോൺഗ്രിഗേഷൻ) എന്ന മിഷനറിയിലെ ബ്രദറായിരുന്നു അത്. മന്നവൻ ചോലയ്ക്കു കീഴിലെ കാർഷികഗ്രാമത്തിൽ വിദ്യാവിത്തെറിഞ്ഞ അന്നത്തെ ചെറുപ്പക്കാരന് ഇന്ന് വയസ്സ് 70 കഴിഞ്ഞു.തമിഴ്നാട്ടിൽ നിന്നെത്തി വിദ്യാഭ്യാസ പ്രവർത്തനം നടത്തിയ കാന്തല്ലൂരിന്റെ മൈക്കിളയ്യയെന്ന ബ്രദർ എ.മൈക്കിളിന്റെ ജീവിതം മറയൂർ, കാന്തല്ലൂർ മേഖലയിൽ വിദ്യാവെളിച്ചം തെളിച്ചതു കൂടിയാണ്. 

മേർക്കു തൊടർച്ചി മലയിലേക്ക് 

ജന്മനാടായ രാമനാഥപുരത്ത് നിന്ന് എട്ടാം ക്ലാസിലാണ് തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടൈയിലെ ആശ്രമത്തിൽ മൈക്കിൾ എത്തുന്നത്. ബിഎസ്‌സി മാത്തമാറ്റിക്സ് ബിരുദം പൂർത്തിയാക്കി, 1979ൽ ബിഎഡും കരസ്ഥമാക്കി അധ്യാപനത്തിലേക്കു കടന്നു. തേനി രായപ്പൻപ്പെട്ടി സെന്റ് അലോഷ്യസ് സ്കൂളിൽ ആദ്യത്തെ നിയമനം.

അന്നു വരെ കേട്ടറിഞ്ഞിട്ടില്ലാത്ത പശ്ചിമഘട്ടത്തിലെ (തമിഴിൽ: മേർക്കു തൊടർച്ചി മലൈ) ഒരു ഗ്രാമത്തിലെ മിഷൻ സ്കൂളിലേക്കു പ്രധാനാധ്യാപകനായാണ് ബ്രദർ മൈക്കിളിനു കോൺഗ്രിഗേഷൻ അടുത്ത നിയമനം നൽകിയത്. മരം കോച്ചുന്ന തണുപ്പുള്ള സ്ഥലത്തെ നിയമനം ഏറ്റെടുക്കാൻ ആരും താൽപര്യപ്പെടാതിരുന്നപ്പോഴാണ് ബ്രദർ സമൂഹത്തിൽ ഇളയവനായ മൈക്കിളിനു നറുക്ക് വീണത്. 

മനസ്സില്ലാമനസ്സോടെ 1981 ജൂൺ 2നു ഉദുമൽപേട്ട വഴി മറയൂരിലെത്തിയപ്പോൾ സമയം രാത്രി 8.30. കാന്തല്ലൂരിലേക്ക് ജീപ്പ് അന്വേഷിച്ചപ്പോൾ ‘കാട്ടിലേക്ക് ഇനി വണ്ടിയില്ല’ എന്നാണ് മറുപടി ലഭിച്ചത്. എന്നാൽ കാന്തല്ലൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ വികാരി ജീപ്പിലെത്തിയതു പേടിച്ചരണ്ട നിമിഷത്തിലെ ട്വിസ്റ്റായി ബ്രദർ ഇന്നും ഓർക്കുന്നു. അങ്ങനെ ഇന്നത്തെ ആനമുടിചോല ദേശീയോദ്യാനത്തിന്റെ ഭാഗമായ മന്നവൻചോലയ്ക്കു കീഴിലെ കാന്തല്ലൂർ ഗ്രാമത്തിലേക്കു ബ്രദർ എത്തി. പിറ്റേന്നു തന്നെ സ്കൂളിൽ ചുമതല ഏറ്റെടുത്തു. 

ADVERTISEMENT

അഞ്ചുനാടിന്റെ മൈക്കിളയ്യ 

ദലിതർക്കിടയിലും സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവരിലും വിദ്യാഭ്യാസം നൽകി സാമൂഹിക മാറ്റം സാധ്യമാക്കുന്നവരാണ് തിരുഹൃദയ കോൺഗ്രിഗേഷൻ. കോൺഗ്രിഗേഷന്റെ കേരളത്തിലെ ഏറ്റവും വിജയം വരിച്ച മിഷനാണ് കാന്തല്ലൂരിലേത്. കേരളത്തിൽ വിജയപുരം രൂപതയുടെ കീഴിലാണ് സ്കൂൾ. ഒട്ടേറെ മാറ്റങ്ങളാണ് പ്രദേശത്തിനു സേക്രഡ് ഹാർട്ട് ഹൈസ്കൂളിലൂടെ സാധ്യമായത്.

ഹൈസ്കൂൾ പഠനത്തിനു ശേഷം കാന്തല്ലൂരിൽനിന്ന് മൈക്കിളിന്റെ ഇടപെടലിലൂടെയാണ് ഒട്ടേറെ കുട്ടികൾ ഉപരിപഠനം നടത്തിയത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കൾ, ആദിവാസി കുടിയിലെ കുട്ടികൾ എന്നിവരെ തിരഞ്ഞുപിടിച്ചു ഹോസ്റ്റലിൽ താമസിപ്പിച്ചു വിദ്യാഭ്യാസം നൽകി. 

കോവിലൂർ, കാന്തല്ലൂർ, കീഴാന്തൂർ, കാരയൂർ, മറയൂർ എന്നീ ഗ്രാമങ്ങളടങ്ങിയ അഞ്ചുനാട്ടിൽ ബ്രദർ മൈക്കിൾ, മൈക്കിളയ്യയാണ്. അപ്പൻ എന്ന ധ്വനിയിലാണ് എല്ലാവരും വിളിക്കുന്നത്. മൈക്കിളയ്യയോടുള്ള വിശ്വാസത്തിലാണ് മക്കളെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിന് അയയ്ക്കുന്നത്. വയസ്സറിയിച്ച ശേഷം വീട്ടിൽനിന്ന് പെൺമക്കളെ പുറത്തിറക്കാത്ത ഗോത്രക്കാർ വരെ ബ്രദറിനൊപ്പം നിന്നു. 

നാടിന്റെ മാറ്റം

മൈക്കിൾ ബ്രദറിന്റെ ചിട്ടയായ പ്രവർത്തനത്തിലൂടെ മൂന്നാ‍ർ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽനിന്ന് കുട്ടികൾ സ്കൂളിന്റെ സമീപത്തുള്ള ലിറ്റിൽ ഫ്ലവർ ബോയ്സ് ഹോസ്റ്റലിലേക്കും സെന്റ് മേഴ്സി ഗേൾസ് ഹോസ്റ്റലിലേക്കും എത്തി. 2010ൽ മൈക്കിൾ സ്കൂളിൽനിന്ന് വിരമിക്കുമ്പോൾ 29 വർഷം കൊണ്ട് കാന്തല്ലൂരിന്റെ സാമൂഹിക സ്ഥിതിയിൽ വലിയ മാറ്റം തന്നെയുണ്ടായി. സമീപ പ്രദേശങ്ങളിലെ കൂട്ടിക്കല്ല്യാണങ്ങൾ നിലച്ചു, പെൺകുട്ടികൾ കൂടുതലായി പഠനത്തിലേക്ക് എത്തി, പഠിപ്പിച്ച കുട്ടികൾ സ്കൂളിൽ അധ്യാപകരായി.

ADVERTISEMENT

ഇന്ന് സ്കൂളിന്റെ പ്രധാനാധ്യാപകൻ തന്നെ ബ്രദറിന്റെ ശിഷ്യനാണ്; ഗുഹനാഥപുരം സ്വദേശി പി.പി.മണി. സ്കൂളിൽ നിലവിലെ അധ്യാപകരായ ജാൻസി റാണി, സി.ധനലക്ഷ്മി, ജെ.മാസിലാമണി, പി.ജി.മേഴ്സി, പി.അരുണ, അനധ്യാപകരായ എം.മംഗൾരാജ്, വി.ആൽബർട്ട്, എം.പളനിയമ്മ എന്നിവരും മൈക്കിൾ ബ്രദറിന്റെ വിദ്യാർഥികളായിരുന്നു. 

വിരമിച്ചതിനു ശേഷം മധ്യപ്രദേശിലെ ഇൻഡോറിൽ തിരുഹൃദയ സമൂഹത്തിന്റെ മേഖല മിഷൻ സുപ്പീരിയറായി പ്രവർത്തിച്ച ബ്രദർ 2019ൽ പ്രത്യേക താൽപര്യപ്രകാരം കാന്തല്ലൂരിലേക്കു തിരിച്ചെത്തി. ഇന്ന് ബോയ്സ് ഹോസ്റ്റലിന്റെ വാർഡന്റെ ചുമതല മുതൽ സ്കൂളിന്റെ മെന്റർ വരെയായി ജോലി ചെയ്യുകയാണ്. 

സ്വന്തം പുത്തൂർ

കാന്തല്ലൂരിലെ പുത്തൂർ ഗ്രാമത്തെ 1990 കാലത്ത് ബ്രദർ മൈക്കിൾ ദത്തെടുത്തിരുന്നു. ഒറ്റമുറി വീടുകളായിരുന്ന പ്രദേശത്തു കുട്ടികൾക്കു പഠന സൗകര്യമില്ലെന്നു കണ്ടപ്പോഴാണ് വൈകുന്നേരങ്ങളിൽ കുട്ടികളുടെ പഠനമുറപ്പാക്കാൻ എത്തിയത്. സ്കൂളിലെ ജോലി കഴിഞ്ഞു വൈകിട്ട് 6ന് ബ്രദർ മൈക്കിൾ പുത്തൂർ ഗ്രാമത്തിൽ എത്തും. ഇവിടെ ജനങ്ങൾ ഒത്തുകൂടുന്ന സത്രമെന്ന ഓടിട്ട കൂരയിൽ കുട്ടികൾക്കൊപ്പം ഒരു മണിക്കൂർ പഠനത്തിനു നേതൃത്വം നൽകും. കുട്ടികൾ സ്കൂളിൽ പഠിച്ച പാഠഭാഗങ്ങൾ പഠിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പുത്തൂർ ഗ്രാമത്തിൽനിന്ന് ബ്രദറിന്റെ സ്പോൺസർഷിപ്പിൽ പഠിച്ച് ഇന്ന് യുകെയിൽ ജോലി ചെയ്യുന്നവർ വരെയുണ്ട്. 

ഈ സ്വപ്നം സർക്കാർ കാണുമോ? 

സംസ്ഥാനത്ത് ഹയർ സെക്കൻഡറി സ്കൂളില്ലാത്ത അപൂർവം പഞ്ചായത്തുകളിൽ‌ ഒന്നായി കാന്തല്ലൂർ ഇന്നും തുടരുകയാണ്. കഴിഞ്ഞ വർഷം കാന്തല്ലൂർ പഞ്ചായത്തിൽ 70 കുട്ടികൾക്കാണ് ഹയർ സെക്കൻഡറി പഠനത്തിന് അവസരം കിട്ടാതിരുന്നത്. പ്രവേശനം ലഭിച്ച സ്കൂൾ അകലെയായതിനാൽ പോകാതിരുന്നവരും ഇതിൽപ്പെടും. കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകൾക്കായി മറയൂർ ഹയർ സെക്കൻഡറി സ്കൂൾ മാത്രമാണ് ആശ്രയം.

അവിടെ മറയൂർ സ്കൂളിലെ കുട്ടികൾക്കു തന്നെ പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണ്. ദേവികുളം, ചെണ്ടുവരൈ, വാഗുവരൈ, മറയൂർ സ്കൂളുകൾക്കു ഹയർ സെക്കൻഡറി അനുവദിച്ചപ്പോൾ സർക്കാർ കാന്തല്ലൂരിനെ അവഗണിച്ചു. കുട്ടികളുടെ ദുരിതം സർക്കാർ കാണുമെന്നാണ് ബ്രദർ മൈക്കിളിന്റെ പ്രത്യാശ. 

English Summary:

Sunday special about Brother A. Michael