ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസിനെ ലണ്ടനിലെ 221 ബി ബേക്കർ സ്ട്രീറ്റിലെ വീട്ടിൽനിന്ന് ബ്രിട്ടിഷ് ഇന്ത്യയിലെ കോയമ്പത്തൂരിലേക്കു പറിച്ചുനട്ട് ഉദ്വേഗജനകമായ കുറ്റാന്വേഷണം! ഒന്നേകാൽ നൂറ്റാണ്ടു മുൻപു നടന്ന ആ പ്രച്ഛന്ന വേഷധാരണം മലയാളത്തിനു സമ്മാനിച്ചത് ആദ്യത്തെ ഹോംസ് പരിഭാഷ. ഹോംസിന്റെ പേര് മിസ്റ്റർ കെയിലി എന്നാക്കി, നാടും നാടകീയ ചുറ്റുപാടുകളും ഭാവനാപൂർണമായി മാറ്റിയെടുത്ത് റാവുസാഹിബ് ഒ.എം.ചെറിയാനാണ് ഏറെ പ്രശസ്തമായ ‘ദ് റെഡ് ഹെഡഡ് ലീഗി’ന്റെ സമർഥമായ സ്വതന്ത്രപരിഭാഷ നിർവഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസിനെ ലണ്ടനിലെ 221 ബി ബേക്കർ സ്ട്രീറ്റിലെ വീട്ടിൽനിന്ന് ബ്രിട്ടിഷ് ഇന്ത്യയിലെ കോയമ്പത്തൂരിലേക്കു പറിച്ചുനട്ട് ഉദ്വേഗജനകമായ കുറ്റാന്വേഷണം! ഒന്നേകാൽ നൂറ്റാണ്ടു മുൻപു നടന്ന ആ പ്രച്ഛന്ന വേഷധാരണം മലയാളത്തിനു സമ്മാനിച്ചത് ആദ്യത്തെ ഹോംസ് പരിഭാഷ. ഹോംസിന്റെ പേര് മിസ്റ്റർ കെയിലി എന്നാക്കി, നാടും നാടകീയ ചുറ്റുപാടുകളും ഭാവനാപൂർണമായി മാറ്റിയെടുത്ത് റാവുസാഹിബ് ഒ.എം.ചെറിയാനാണ് ഏറെ പ്രശസ്തമായ ‘ദ് റെഡ് ഹെഡഡ് ലീഗി’ന്റെ സമർഥമായ സ്വതന്ത്രപരിഭാഷ നിർവഹിച്ചത്. കൊല്ലവർഷം 1075 തുലാം ലക്കം (1899 ഒക്ടോബർ–നവംബർ ) ഭാഷാപോഷിണിയിൽ അപൂർണമായി അച്ചടിച്ചു വന്ന കഥയിലാണ് മിസ്റ്റർ കെയിലി എന്ന ഹോംസ് ചെമ്പൻമുടിക്കാരുടെ സംഘത്തെത്തേടി വേട്ടയ്ക്ക് ഇറങ്ങിയത്.

മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ അപ്പൻ തമ്പുരാന്റെ ‘ഭാസ്കരമേനോൻ’, ‘ഒരു ദുർമരണം’ എന്ന പേരിൽ രസികരഞ്ജിനിയിൽ 1902ൽ ഖണ്ഡശ പ്രസിദ്ധീകരിച്ചു വരുമ്പോൾ ഷെർലക് ഹോംസ് ഈ ചുറ്റുവട്ടത്തു തന്നെ വേഷം മാറി നടപ്പുണ്ടായിരുന്നു. ഹോംസിന്റെ കടുത്ത ആരാധകനായിരുന്ന സുകുമാർ  അഴീക്കോടിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘‘അപൂർവനും അദ്വിതീയനുമായ അപസർപ്പക ചക്രവർത്തി’’.

1900 ഒക്ടോബർ– നവംബർ ലക്കം ഭാഷാപോഷിണിയിൽ ‘മിസ്റ്റർ കെയിലി’ ഖണ്ഡശ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ.
ADVERTISEMENT

ഒരു വമ്പൻ ബാങ്ക് കവർച്ചയ്ക്കായി കൊടും ക്രിമിനലുകളുടെ സംഘം നടത്തുന്ന നാടകീയമായ നീക്കങ്ങളാണ് 1891 ഓഗസ്റ്റിൽ ലണ്ടനിലെ സ്ട്രാൻഡ് മാഗസിനിൽ അച്ചടിച്ചുവന്ന ‘ദ് റെഡ് ഹെഡഡ് ലീഗി’ന്റെ ത്രസിപ്പിക്കുന്ന പ്രമേയം. പണയത്തിൻമേൽ പണം നൽകുന്ന ചെറുകിട ബിസിനസുമായി ഒറ്റത്തടിയായി ജീവിക്കുന്ന ജാബെസ് വിൽസൺ എന്നയാളുടെ വീടിനോടു ചേർന്നുള്ള ബാങ്കാണ് കവർച്ചക്കാർ ലക്ഷ്യമിട്ടത്. വീട്ടിൽനിന്നു ബാങ്കിന്റെ നിലവറയിലേക്ക് ഒരു തുരങ്കപ്പാത നിർമിക്കുകയെന്ന രഹസ്യ ലക്ഷ്യവുമായി ഒരാൾ എത്തി, പണയക്കടക്കാരന്റെ സഹായിയായി പാതി ശമ്പളത്തിനു ജോലിയിൽ കയറുന്നു. തുരങ്കത്തിന്റെ പണി നടക്കുന്ന സമയം പാവം വിൽസനെ വീട്ടിൽനിന്നു മാറ്റിനിർത്താനുള്ള ഗംഭീര തന്ത്രമാണ് പിന്നെ നടപ്പാക്കുന്നത്. വിൽസന്റെ തലമുടിക്കു ചെമ്പൻ നിറമായിരുന്നു.  ലണ്ടനിലെ ചെമ്പൻമുടിക്കാരിലൊരാൾക്ക് മികച്ച ശമ്പളത്തോടെ ജോലി നൽകുന്നെന്ന വ്യാജപരസ്യം നൽകിയാണ് വിൽസനെ തെറ്റിദ്ധരിപ്പിക്കുന്നത്. ആഴ്ചയിൽ 4 പൗണ്ട് ശമ്പളത്തിനു വിൽസനു ചെയ്യാനുള്ള ജോലി ഒറ്റയ്ക്കൊരു മുറിയിലിരുന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പകർത്തിയെഴുതലാണ്. ഏതാനും ആഴ്ച കഴിഞ്ഞതും ചെമ്പൻമുടിക്കാർ ഓഫിസ് പൂട്ടിപ്പോകുന്നു. ദുരൂഹത മണത്ത വിൽസൺ ഹോംസിന്റെ സഹായം തേടുന്നു. ഹോംസ് ആ വൻ കവർച്ച തകർത്തു ക്രിമിനലുകളെ കയ്യോടെ പിടിക്കുന്നു.  

കോയമ്പത്തൂർ ഹോംസ്

ഹൈന്ദവധർമസുധാകരം, ക്രൈസ്തവധർമനവനീതം തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ ഒ.എം. ചെറിയാൻ (1874–1944) എൽഎംഎസ് ഹൈസ്കൂളിൽ അധ്യാപനജോലിയുമായി കോയമ്പത്തൂരിലായിരുന്നപ്പോഴാണ് അപസർപ്പക സാഹിത്യമെഴുത്തിൽ സജീവമായത്. കോനൻ ഡോയലിന്റെ ചെമ്പൻമുടിക്കാരുടെ കഥയെ ചെറിയാൻ കോയമ്പത്തൂരിലെ ബ്രിട്ടിഷ് താമസക്കാരുടെ ഇടയിൽ നടക്കുന്ന കുറ്റാന്വേഷണമാക്കി.  പണയമിടപാടുകാരനെ ഉപ്പിലിപ്പാളയത്തു താമസിപ്പിച്ചു. ഇംഗ്ലിഷ് കഥയിൽ ചെമ്പൻമുടിക്കാരുടെ സംഘം ഏൽപിക്കുന്ന  പകർത്തിയെഴുതൽ ജോലിക്കു പകരം ബ്രിട്ടിഷ് കുടുംബത്തിലെ യുവാവിനെ കണക്കു പഠിപ്പിക്കാനുള്ള ദൗത്യമായി പരിഷ്കരിച്ചു. ഹോംസിന്റെ സ്നേഹിതനും സന്തതസഹചാരിയും സാഹസികകഥകളുടെ ആഖ്യാതാവുമായ ഡോ.വാട്സന് ചെറിയാൻ സ്വന്തം പേരു തന്നെ നൽകി. മറ്റു ചില കഥാപാത്രങ്ങൾക്കും മലയാളിപ്പേരുകളിട്ടു. സംഗൃഹീത പുനരാഖ്യാനം എന്ന തോന്നലുണ്ടാക്കുംവിധം കഥ ചുരുക്കാനുള്ള ശ്രമവും കാണാം.

ADVERTISEMENT

വായനക്കാർ കാത്തിരുന്ന കെയിലി

ചെമ്പൻമുടിക്കാരെക്കുറിച്ചുള്ള കുറ്റാന്വേഷണത്തിനു പിന്നാലെ സ്വർണമുദ്രക്കവർച്ച കേസുമായി ചെറിയാന്റെ തന്നെ വിവർത്തനത്തിലൂടെ കെയിലി ഭാഷാപോഷിണിയിൽ മടങ്ങിയെത്തി. 1076 തുലാം ലക്കം ( 1900 ഒക്ടോബർ– നവംബർ ) ഭാഷാപോഷിണിയിൽ ഖണ്ഡശ തുടങ്ങി കുംഭം ലക്കത്തിൽ (1901 ഫെബ്രുവരി–മാർച്ച് ) അവസാനിച്ച ‘കലക്ടറുടെ  സ്വർണമുദ്ര’ കോനൻ ഡോയിലിന്റെ ‘ ദ് അഡ്വഞ്ചർ ഓഫ് ദ് ബെറിൽ കൊറൊനെറ്റി’ ന്റെ സ്വതന്ത്ര പരിഭാഷയായിരുന്നു. പണയവസ്തുവായി ഏൽപിച്ച വിലകൂടിയ പതക്കം മോഷണം പോകുന്നതിനെക്കുറിച്ചുള്ള കഥയാണിത്. സ്വർണമുദ്ര മോഷ്ടിക്കുന്നയാൾക്കൊപ്പം ഒരു നായയെക്കൂടി അവതരിപ്പിച്ചും ഇംഗ്ലണ്ടിലെ മഞ്ഞുകാല കഥാപശ്ചാത്തലത്തിന് ഇന്ത്യൻ സ്പർശം നൽകിയും ഏതാനും പരിഷ്കാരങ്ങൾ കൂടി വരുത്തി. 

ചെറിയാന്റെ ‘കാലന്റെ കൊലയറ’ ( 1928 ) മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണ നോവലുകളിലൊന്നാണ്. ‘ഒരു ഇംഗ്ളീഷുകഥയെ അനുകരിച്ചും മലയാളത്തിൽ ഉണ്ടായിട്ടുള്ളതിലേക്കു സംഭ്രമജനകമായിരിക്കണമെന്ന് ഉദ്ദേശിച്ചും ആണ്’ ഈ നോവൽ എഴുതിയതെന്ന് മുഖവുരയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കെയിലിയുടെ ഒറിജിനൽ ആരെന്നതിനെക്കുറിച്ച് സൂചനയൊന്നും അവശേഷിപ്പിച്ചില്ല. 

ADVERTISEMENT

മാറ്റിയെഴുതാം വിവർത്തനചരിത്രം

സാഹിത്യനിരൂപകനായ നെടിയംവീട്ടിൽ ബാലകൃഷ്ണ മേനോനാണ് ‘മിസ്റ്റർ കെയിലി’യെ ആദ്യമായി അടയാളപ്പെടുത്തിയത്–‘ഇന്നത്തെ മലയാളഭാഷയിലുള്ള ഡിറ്റക്ടീവ് നോവലുകളുടെ ആദിമപിതാവു ‘‘മിസ്റ്റർ കെയിലി’’യാണെന്നാണ് എന്റെ വിശ്വാസം’. 1917 ജൂൺ–ജൂലൈ ലക്കം ഭാഷാപോഷിണിയിൽ, ‘നോവലിന്റെ വിഭാഗങ്ങൾ’ എന്ന ലേഖനത്തിൽ അദ്ദേഹം എഴുതി. തുടർന്നു വന്ന ചില ഗവേഷകർ കെയിലിയെ മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ കഥയെന്നു വിശേഷിപ്പിച്ചു. 

ആദ്യ കുറ്റാന്വേഷണകഥയല്ല, മറിച്ച് മലയാളത്തിലെ ആദ്യ ഹോംസ് പരിഭാഷയാണ് മിസ്റ്റർ കെയിലിയെന്ന്  തിരുത്താനുള്ള അവസരം കൂടിയായി മാറുകയാണ് വിവർത്തനത്തിന്റെ 125ാം വാർഷികം. കോനൻ ഡോയലിന്റെ ഒരു പുസ്തകം ആദ്യമായി മലയാളത്തിൽ അച്ചടിക്കപ്പെട്ടത് 1934ലാണെന്നാണ് മലയാള ഗ്രന്ഥസൂചി രേഖപ്പെടുത്തുന്നത്. എസ്. നാരായണപിള്ള വിവർത്തനം ചെയ്ത ശാസ്ത്രനോവൽ ‘ദ് ലോസ്റ്റ് വേൾഡ്’ ആണത്. ഹോംസ് പുസ്തകരൂപത്തിൽ മലയാളത്തിൽ എത്താൻ പിന്നെയും കാലമെടുത്തു. 1958ൽ മലയാറ്റൂർ രാമകൃഷ്ണൻ വിവർത്തനം നിർവഹിച്ച ‘ഷെർലക് ഹോംസ് കഥകൾ’ പുറത്തിറങ്ങി.

English Summary:

Mister Kailey: Malayalam translated Sherlock Holmes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT