പുഷ്പവിമാനം (ശ്രീകുമാരൻ തമ്പി)
കുട്ടനാടൻ തെന്നലേ, കൂടെ ഞാനും പോരുന്നു
കൂട്ടു കൂടാം; വെയിലും മഴയും പങ്കുവയ്ക്കാം
പങ്കുവച്ച നൻമകൾ തൻ കഥ പറയും തിരുവോണം
വന്നണഞ്ഞു; ഇല്ലായ്മകൾ മറന്നു ചിരിക്കാം!
കണ്ടിട്ടില്ലയിന്നോളം ഞാൻ നിന്റെ പുഷ്പവിമാനം
ഓണമണം കൊണ്ടുവരും കാണാവിമാനം!
അരികിലെങ്ങും പൂക്കളില്ല, വളർന്ന തുമ്പക്കാടുമില്ല
കാക്കപ്പൂവും തെച്ചിപ്പൂവും കാണാനേയില്ല
നിന്റെ ഗന്ധവാഹിനിയിൽ സഞ്ചരിക്കും സങ്കൽപനം
നിന്നെപ്പോലെൻ സ്വപ്നങ്ങൾക്കും രൂപമില്ലല്ലോ...
നിന്റെ പുഷ്പവിമാനത്തിൽ
പറന്നു ചെന്നാൽ പഴയ കാലം
ഇന്നുമോമനിക്കും മേടു കണ്ടെത്തിയാലോ...?
വഞ്ചിപ്പാട്ടിൽ തുള്ളിവരും ചുണ്ടൻവള്ളം
നീരിൽ നീങ്ങും
എൻ കിനാക്കൾ നിൻ കനിവാൽ മേലേ പറക്കും!
പായിപ്പാട്ടേ ചതയം കളി, ആറൻമുള ഉത്തൃട്ടാതി
രണ്ടും കണ്ടു സ്മരണകളായ് നമുക്കു പറക്കാം...
ഓണവെയിൽ പൊൻതിര, ഓണമഴയുമുൽസവം
ഒരുമ പാടും സംഗീതത്തിൽ നമുക്കു ലയിക്കാം...!
പുത്തനോണപ്പാട്ട്
വിന്ധ്യാവലീ... സഖീ... കണ്ടുവോ നമ്മുടെ
കേരളം, വശ്യസുന്ദരം, മനോരമം
പ്രിയപത്നിയോടായ് മാവേലി മന്നന്റെ
പ്രണയാർദ്ര മധുവചനമന്ത്രം
കേവലൻമാരെന്തു ചൊൽകിലും–മാമല
നാടാണ് വിശ്വോത്തരം, പ്രിയേ
കേൾക്കുമപഖ്യാതിയേക്കാളു–
മെത്രയോ സത്യ,മാണിവിടത്തെ നൻമ!
വള്ളംകളി കണ്ടിട്ടുള്ളം തെളിഞ്ഞു കൊ–
ണ്ടോതി ദേവിയാ നൻമ
ആർപ്പുവിളികളും പാട്ടും കളികളും
പൂക്കുന്നൊരോണവൃത്താന്തം
ഓണത്തപ്പന്റെ പ്രിയ തോഴിപാടീ
ഐശ്വര്യ കേരളസ്നേഹ സങ്കീർത്തനം!
ഉപ്പേരി, ശർക്കര, പാലട, ഘോഷങ്ങളെ
ട്ടുകൂട്ടം വട്ടമൊട്ടു രസിക്കിലും
ആയിരം കറിയെന്നൊരിഞ്ചിക്കറിയുടെ
വൈഭവ തുല്യമാ സ്വാദുമാത്രം
മൂലോകവും കണ്ടു കണ്ടങ്ങിരിക്കിലും
മാവേലി നാടിന്റെ ഭംഗിവേറെ

പുത്തനോണപ്പാട്ട് (കൈതപ്രം)
വിന്ധ്യാവലീ... സഖീ... കണ്ടുവോ നമ്മുടെ
കേരളം, വശ്യസുന്ദരം, മനോരമം
പ്രിയപത്നിയോടായ് മാവേലി മന്നന്റെ
പ്രണയാർദ്ര മധുവചനമന്ത്രം
കേവലൻമാരെന്തു ചൊൽകിലും–മാമല
നാടാണ് വിശ്വോത്തരം, പ്രിയേ
കേൾക്കുമപഖ്യാതിയേക്കാളു–
മെത്രയോ സത്യ,മാണിവിടത്തെ നൻമ!
വള്ളംകളി കണ്ടിട്ടുള്ളം തെളിഞ്ഞു കൊ–
ണ്ടോതി ദേവിയാ നൻമ
ആർപ്പുവിളികളും പാട്ടും കളികളും
പൂക്കുന്നൊരോണവൃത്താന്തം
ഓണത്തപ്പന്റെ പ്രിയ തോഴിപാടീ
ഐശ്വര്യ കേരളസ്നേഹ സങ്കീർത്തനം!
ഉപ്പേരി, ശർക്കര, പാലട, ഘോഷങ്ങളെ
ട്ടുകൂട്ടം വട്ടമൊട്ടു രസിക്കിലും
ആയിരം കറിയെന്നൊരിഞ്ചിക്കറിയുടെ
വൈഭവ തുല്യമാ സ്വാദുമാത്രം
മൂലോകവും കണ്ടു കണ്ടങ്ങിരിക്കിലും
മാവേലി നാടിന്റെ ഭംഗിവേറെ

ഓണം വന്നതറിഞ്ഞില്ലേ (ആര്യാംബിക)
ഓണം വരുന്നതറിഞ്ഞില്ലേ? പൊ–
ന്നോണം വരുന്നതറിഞ്ഞില്ലേ?
പൂവണിമുറ്റമൊരുക്കണ്ടേ–നറും
പൂവുകൾ തേടിയലയേണ്ടേ?
തുമ്പ, മുക്കുറ്റി, തുളസി തെച്ചി
വീണ്ട, യരിപ്പൂവും കാക്കപ്പൂവും
പൂക്കളത്തിൻ കൂടെ ചെമ്പരത്തി–
പ്പൂക്കുട കുത്തണം മോടികൂട്ടാൻ
ഓണം വന്നതറിഞ്ഞില്ലേ? തിരു–
വോണം വന്നതറിഞ്ഞില്ലേ?
ഓലക്കുടവട്ടം കാണുന്നുണ്ടേ
ചേലിൽ കിഴക്കേപ്പടിക്കലായി
മാവേലിത്തമ്പുരാൻ വന്നല്ലോ
മാലോകരൊന്നുമുണർന്നില്ലേ?
ആണുങ്ങളാർപ്പു വിളിക്കട്ടെ
പെൺമ കുരവയായ് പെയ്യട്ടെ
ഓണത്തപ്പനെയെതിരേൽക്കാൻ
നാണിച്ചുനിൽക്കല്ലേ പൂക്കളൊന്നും
തുമ്പക്കുടം കുരുത്തോല ചെത്തി
ഉത്രാടപ്പൂക്കളും മുന്നിൽ വായോ!
ചൊട്ടവിരിയിച്ച പൂത്തറമേൽ
പൊട്ടണിയിച്ചങ്ങിരുത്തുക നാം
നാളികേരമുടച്ചാദ്യമേകാം
നാക്കിലയിൽ പൂവടയുമേകാം.
മണ്ണിന്റെയുൽസവം കാണുമ്പോൾ
വിണ്ണിന്നസൂയ പെരുകുമ്പോൾ
കണ്ണീരൊഴുക്കി മഴ പൊഴിക്കും
വിണ്ണോർകോനിപ്പോഴും മാറ്റമില്ല.
വീട്ടിന്നകത്ത് വിളക്കുകണ്ട്
പീഠത്തിൻമേലൊന്നിരുന്നുടനേ
പോവുന്നു തമ്പുരാൻ– ആ വഴിയേ
പൂവായ പൂവൊക്കെ തൂവുകനാം
ഓണം വന്നതറിഞ്ഞില്ല പൊ
ന്നോണം പോയതറിഞ്ഞില്ല
ഓണം വന്നതറിഞ്ഞില്ല പൊ
ന്നോണം പോയതറിഞ്ഞില്ല.