പേജറിനെ ആളെക്കൊല്ലി ആയുധമാക്കി മൊസാദ്, അതിഷിയെ കാത്ത് ജാർഖണ്ഡ് മോഡൽ ‘പണി’? – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഹിസ്ബുല്ലയുടെ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയം; പേജറിനെ ആളെക്കൊല്ലി ആയുധമാക്കിയ മൊസാദ്
സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്രുല്ല പേജർ ഉപയോഗിക്കാൻ ഹിസ്ബുല്ല അംഗങ്ങൾക്ക് നിർദേശം നൽകുന്നത്. അതുകൊണ്ടുതന്നെ ആശയവിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത് പേജറുകളെയാണ്. എന്നാൽ മൊസാദ് അൽപം കൂടി കടന്നു ചിന്തിച്ചു. ഹിസ്ബുല്ലയെ ട്രാക്ക് ചെയ്യുകയല്ല, ഇല്ലാതാക്കുക എന്ന യുദ്ധതന്ത്രം.
അതിഷിയെ കാത്ത് ജാർഖണ്ഡ് മോഡൽ ‘പണി’? കടിഞ്ഞാൺ കേജ്‌രിവാളിന്റെ കയ്യില്‍; തകർന്നത് ആ നേതാക്കളുടെ സ്വപ്നം
മുഖ്യമന്ത്രിസ്ഥാനം ഒഴിവാക്കിയതിലൂടെ അരവിന്ദ് കേജ്‌രിവാൾ ലക്ഷ്യമിടുന്നത് എന്താണ്? അതിഷി മർലെന ഡൽഹി മുഖ്യമന്ത്രിയായത് എഎപിയുടെ ചില നേതാക്കൾ എങ്ങനെ സ്വീകരിക്കുമെന്ന ചോദ്യവും പ്രസക്തമാകുന്നത് ഇവിടെയാണ്. ഡൽഹി ഭരണം അതിഷിക്ക് കീറാമുട്ടിയാകുമോ? വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ വൻ തിരിച്ചുവരവിന് എഎപിക്ക് സഹായകമാകുമോ കേജ്‌രിവാളിന്റെ രാജി?
നീര്, മരവിപ്പ്, വിണ്ടുകീറൽ; കാലിൽ ഈ ലക്ഷണങ്ങളുണ്ടോ? ആരോഗ്യം അപകടത്തിലാണ്!
പലപ്പോഴും നാം അധികം ശ്രദ്ധ കൊടുക്കാത്ത ശരീരഭാഗമാണ് കാലുകള്‍. എന്നാല്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ച് സുപ്രധമാനമായ പല മുന്നറിയിപ്പുകളും നല്‍കാന്‍ കാലുകള്‍ക്ക് സാധിക്കും. ഇനി പറയുന്ന കാലിലെ ലക്ഷണങ്ങള്‍ പല രോഗങ്ങളുടെയും ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അൽകസാർ, ഡീസലോ പെട്രോളോ മികച്ചത്? അറിയാം: ടെസ്റ്റ് റിപ്പോർട്ട്
കോട്ടകളുടെ നഗരമായ ഉദയ്‌പൂരിൽ നെടുംകോട്ടയായി ഹ്യുണ്ടേയ് അൽകസാർ. കണ്ണെഴുതി പൊട്ടു തൊട്ട് ചന്തം ചാർത്തിയ പുത്തൻ എസ് യു വി ഇവിടുത്തെ കോട്ടകളെയും വെല്ലുന്ന ചേലിൽ ഗാംഭീര്യമായി നിലകൊള്ളുന്നു. അത്യാഡംബര കാറുകളെപ്പോലും വെല്ലുവിളിക്കുന്ന സൗകര്യങ്ങളുമായെത്തിയ അൽകസാറിന്റെ രണ്ടാംവരവ് തരംഗമാവുമോ? പരിശോധിക്കാം...
അത്ര എളുപ്പമല്ല ഫോൺ ഇന്റർവ്യൂ; 12 കാര്യങ്ങളിൽ വേണം ശ്രദ്ധ, കവറേജും ഇല്ലാതാക്കും അവസരം
സാധാരണ അഭിമുഖത്തെ അപേക്ഷിച്ച് തയ്യാറെടുപ്പ് സാമഗ്രികളെല്ലാം മുന്നില്‍ റെഡിയാക്കി വച്ച് വേണമെങ്കില്‍ നോക്കി വായിക്കാമെന്നതാണ് ഫോണ്‍ ഇന്റര്‍വ്യൂവിന്റെ ഒരു മെച്ചം. എന്നാല്‍ നമ്മുടെ ഉത്തരങ്ങള്‍ മതിപ്പുണ്ടാക്കിയോ എന്ന് അഭിമുഖകര്‍ത്താവിന്റെ മുഖം നോക്കി നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന ഒരു പോരായ്‌മയുണ്ട്. ഫോണില്‍ ഒരു അഭിമുഖത്തിനായി തയ്യാറെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സംഗതി കളറാക്കാമെന്ന് കരിയര്‍ കോണ്ടസയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
അതിമനോഹരം: ഇത് മിക്ക മലയാളികളും കൊതിക്കുന്ന വീട്
നടുമുറ്റവും നാലുകെട്ടും നമ്മൾ മലയാളികൾക്ക് വെറും വാക്കുകളല്ല, പോയ കാലത്തിന്റെ ഓർമകൾ കൂടിയാണ്. ചിലർ അത് ഗൃഹാതുര സ്മരണകളായി മനസ്സിൽ താലോലിക്കുമ്പോൾ മറ്റുചിലർ അത് അതിജീവിച്ച ഒരു കെട്ടകാലത്തിന്റെ ബാക്കിപത്രമായി കാണുന്നു. എന്തായാലും നാലുകെട്ടിന്റെ ഡിസൈൻ ഫിലോസഫി കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഏറ്റവും ഉചിതമാണ്.
കോസ്മിക് ഡസ്റ്റും എഴുത്തിലെ ലാളിത്യവും
ഈ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ ബഷീറോ ആനന്ദോ കലാപരമായ തികവ് ഭാഷയിൽ നേടിയവരല്ല എന്നു കാണാം. എങ്കിലും അവർ രണ്ടുപേരും മലയാളത്തിൽ ഉറപ്പുള്ള രണ്ടുതരം ഭാവുകത്വം നിർമ്മിച്ചിട്ടുണ്ട്. അത് അവർക്കുശേഷം മികച്ച എഴുത്തുകാരെ ഭാഷയിൽ രൂപപ്പെടുത്താനുള്ള ഊർജ്ജസ്രോതസ്സാവുകയും ചെയ്തുവെന്ന് എനിക്കു തോന്നാറുണ്ട്.
കാത്തുനിന്ന് മടങ്ങിയതറിഞ്ഞ് തേടിയെത്തി രജനീകാന്ത്, കട്ടക്ക് കൂടെ നിന്ന് മഞ്ജുവാരിയർ: വിശേഷങ്ങളുമായി ലിജി പ്രേമൻ
സിനിമാലോകത്തേയ്ക്ക് മടങ്ങിയെത്തിയത് മുതലിങ്ങോട്ട് താരം കൂടുതൽ ചെറുപ്പമായി, കൂടുതൽ സ്റ്റൈലിഷായി മാറിയെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ ഒന്നര വർഷമായി മഞ്ജു വാരിയറുടെ ഈ ലുക്കുകൾക്ക് പിന്നിൽ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ ലിജി പ്രേമന്റെ കയ്യൊപ്പു കൂടിയുണ്ട്.
ഒന്നേയുള്ളെങ്കിലും ഇനം വേറെ; അപൂർവ ഏത്തവാഴയിനം ഒറ്റമുങ്കിലി
അപൂർവമായ മുങ്കിലി വാഴക്കുല കാണണമെങ്കിൽ എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം കിഴകൊമ്പ് പാറയിൽ പീടികയിൽ ഡയസ് പി. വർഗീസിന്റെ പഴവർഗ കൃഷിയിടത്തിലെത്തുക. ഒറ്റപ്പടല കുലയുമായി കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുകയാണ് ഒറ്റ മുങ്കിലി.
വീടിന്റെ പ്രധാനവാതിൽ ഇങ്ങനെ പരിപാലിക്കാം; ഐശ്വര്യം പടികടന്നെത്തും
വീടുപണിയിലെ ഒരു പ്രധാന ഭാഗമാണ് കട്ടിളവയ്പ്പ് അഥവാ പ്രധാന വാതിലിന്റെ സ്ഥാപനം. മുഹൂർത്തം നോക്കി ആശാരിമാരുടെ സഹായത്തോടെ ഗൃഹനാഥനാണ് പ്രധാന വാതിൽ സ്ഥാപിക്കേണ്ടത്. വീട് പണിയിൽ അത്രയ്ക്ക് പ്രാധാന്യമാണ് പ്രധാന വാതിലിനുള്ളത്. പ്രധാന വാതിൽ വേണ്ടരീതിയിൽ പരിപാലിച്ചാൽ ഗൃഹത്തിലെ ഐശ്വര്യം പതിന്മടങ്ങായി വർധിക്കും.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്