Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ കെട്ടിടം തീപിടിച്ചു തകർന്നു; 20 അഗ്നിശമന സേനാംഗങ്ങൾ മരിച്ചു

Iran Fire

ടെഹ്റാൻ ∙ നഗരത്തിലെ 17 നില വാണിജ്യ കെട്ടിടം തീപിടിച്ചപ്പോൾ അണയ്ക്കാൻ ശ്രമിച്ച അഗ്നിശമനസേനാ ജീവനക്കാരുടെ മേലേക്കു കെട്ടിടം തകർന്നുവീണു കുറഞ്ഞത് 20 പേർ മരിച്ചതായി റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അഗ്നിശമനസേനാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാൻ സൈനികരും ശ്വാനസേനയും ശ്രമം തുടരുന്നു. 45 അഗ്നിശമനസേനാംഗങ്ങൾ ഉൾപ്പെടെ 78 പേർക്കു പരുക്കേറ്റതായി ഇറാൻ ടിവി റിപ്പോർട്ടു ചെയ്തു. 50 വർഷത്തിലേറെ പഴക്കമുള്ളതാണു കെട്ടിടം. 

Your Rating: