Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ സർക്കാർ മേഖലയിൽ 90 ദിവസം പ്രസവാവധി

Pregnant

ദുബായ് ∙ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രസവാവധി ദുബായിൽ ഇനി 90 ദിവസം. നിലവിൽ ഇത് 60 ദിവസമാണ്. പാര്‍ട് ടൈം ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. 

പ്രസവം മുതല്‍ 90 ദിവസമാകും അവധി. ആരോഗ്യ സ്ഥിതി അനുസരിച്ച് പ്രസവ തീയതിക്കു 30 ദിവസം മുന്‍പു ലീവെടുക്കാം. വാര്‍ഷികാവധിയോടൊപ്പം ചേര്‍ത്തും പ്രസവാവധി എടുക്കാം. ഗർഭം 24 ആഴ്ചയ്ക്കുമുൻപ് അലസിയാൽ മെഡിക്കൽ റിപ്പോർട്ടിൽ നിർദേശിക്കുന്നതനുസരിച്ച് അവധി എടുക്കാം.

24 ആഴ്ചയ്ക്കു ശേഷം പ്രസവിക്കുകയോ ഗര്‍ഭം അലസുകയോ ചെയ്താല്‍ 60 ദിവസം അവധി ലഭിക്കും. ഇതിനും മെഡിക്കല്‍ റിപ്പോര്‍ട്ട് വേണം. കുട്ടിക്കു വൈകല്യമുണ്ടെങ്കില്‍ പരിചരണത്തിന് ഒരു വര്‍ഷം അവധി ലഭിക്കും; മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതു മൂന്നു വര്‍ഷം വരെയാകാം.

അധികമെടുക്കുന്ന ഏത് അവധിക്കാലത്തും അടിസ്ഥാന വേതനം മാത്രമേ ലഭിക്കൂ. ശമ്പളമില്ലാതെ പരമാവധി 120 ദിവസം കൂടി അവധി അനുവദിക്കും.