ലണ്ടൻ ∙ ബഹിരാകാശത്തു ജീവനുണ്ടോ? ഭൂമിയെപ്പോലെ വാസയോഗ്യമായ ഗ്രഹങ്ങൾ മറ്റു സൗരയൂഥങ്ങളിലുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) യുടെ പുതിയ ദൗത്യത്തിന് അംഗീകാരമായി.
പ്ലേറ്റോ (പ്ലാനറ്ററി ട്രാൻസിറ്റ്സ് ആൻഡ് ഓസിലേഷൻസ് ഓഫ് സ്റ്റാർസ്) എന്ന ബഹിരാകാശദൗത്യം ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെയാണ് ആരംഭിക്കുക. ആയിരക്കണക്കിനു നക്ഷത്രങ്ങൾക്കിടയിൽ എവിടെയെങ്കിലും ഭൂമിക്കു സമാനമായ ഗ്രഹങ്ങളുടെ സാന്നിധ്യമുണ്ടോയെന്നാണ് ഇഎസ്എയുടെ പ്ലേറ്റോ ഉപഗ്രഹം തിരയുക. യുകെയിലെ വാർവിക് സർവകലാശാലയുടെ നേതൃത്വത്തിലാണു പ്ലേറ്റോ ദൗത്യം.