റിയാദ് ∙ ലോകത്ത് ആദ്യമായി റോബട്ടിനു പൗരത്വം നൽകി സൗദി അറേബ്യ ചരിത്രംകുറിച്ചു. സോഫിയ എന്ന ‘വനിതാ’ റോബട്ടിനു പൗരത്വം നൽകുന്നതായി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഉച്ചകോടിയിലാണു പ്രഖ്യാപിച്ചത്.
തീരുമാനത്തിനു സോഫിയ വേദിയിൽ തന്നെ നന്ദിയും അറിയിച്ചു. ‘‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള ഭാവിയുടെ സാങ്കേതികവിദ്യകൾക്കു നൽകുന്ന ഊന്നലിൽ സന്തോഷമുണ്ട്. ‘ടെർമിനേറ്റർ’ സിനിമയും മറ്റും കണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഭയക്കേണ്ട കാര്യമില്ല’’ – സോഫിയ പറഞ്ഞു.