Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെന്നഡി വധം: രഹസ്യരേഖകൾക്ക് ഒരുലക്ഷം സമ്മാനം

John F Kennedy

ന്യൂയോർക്ക്∙ ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ച് ഇനിയും പുറത്തുവിടാത്ത ഫയലുകൾ പരസ്യമാക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 65 ലക്ഷത്തോളം രൂപ) സമ്മാനം നൽകുമെന്നു വിക്കിലീക്സ്. 1963 ൽ നടന്ന കെന്നഡി വധത്തെക്കുറിച്ച് 2891 ഫയലുകൾ ഇതുവരെ അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്.

എന്നാൽ ദേശീയ സുരക്ഷയെ ബാധിക്കുമെന്ന കാരണം പറഞ്ഞു ചില ഫയലുകൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇവയുടെ സൂക്ഷിപ്പുകാർക്കാണു വിക്കിലീക്സിന്റെ പ്രലോഭനം.