Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ പറയും; നീ കേട്ടാ മതി’ - പുതിയ ഫീച്ചറുമായി വാട്സാപ്

INDIA-WHATSAPP/

ന്യൂയോർക്ക് ∙ ഗ്രൂപ്പംഗങ്ങളുടെ വായടപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന പുതിയ ‘റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്’ സംവിധാനവുമായി വാട്സാപ്പ്. പരിഷ്കരിച്ച സാങ്കേതികവിദ്യയിൽ ഗ്രൂപ്പ് അഡ്മിനു വേണമെങ്കിൽ അംഗങ്ങൾ‌ സന്ദേശങ്ങൾ വിടുന്നതു തടയാം. ടെക്സ്റ്റ്, വിഡിയോ, ജിഫ്, വോയ്സ്, ഡോക്യുമെന്റ്സ് സന്ദേശങ്ങൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും. ഒരിക്കൽ ഈ അധികാരം അഡ്മിൻ പ്രയോഗിച്ചുകഴിഞ്ഞാൽ 72 മണിക്കൂർ കഴിഞ്ഞേ പൂർവസ്ഥിതിയിലാക്കാൻ കഴിയൂ. പുതിയ ക്രമീകരണം ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല.