മയാമി∙ യുഎസിലെ ഫ്ലോറിഡ സംസ്ഥാനം തോക്കു വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആക്കി നിയമം കൊണ്ടുവന്നു. കഴിഞ്ഞ മാസം മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ ഒരു മുൻ വിദ്യാർഥി നടത്തിയ വെടിവയ്പിൽ 14 വിദ്യാർഥികൾ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു.
‘മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂൾ പബ്ലിക് സേഫ്ടി ആക്ട്’ എന്നാണു പുതിയ നിയമത്തിനു പേരിട്ടിരിക്കുന്നത്. തോക്കു വാങ്ങുന്നതിനുള്ള പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തിയതിനു പുറമേ ചില അധ്യാപകർക്കും ജീവനക്കാർക്കും സ്കൂളിൽ തോക്കു കൈവശം വയ്ക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.