ലണ്ടൻ∙ ബ്രിട്ടനിലെ ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കിളും തമ്മിലുളള വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ ഇന്നു നടക്കും.
മേഗന്റെ പിതാവ് തോമസ് മാർക്കിൾ ആരോഗ്യകാരണങ്ങളാൽ വിട്ടുനിൽക്കുന്നതുകൊണ്ട്, ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാകും വധൂപിതാവിന്റെ സ്ഥാനത്ത്. കാന്റബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി വിവാഹം ആശീർവദിക്കും.