ലണ്ടൻ∙ ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹം ആഗോളതലത്തിൽ തൽസമയം ടിവിയിൽ കണ്ടത് 190 കോടിപേർ. ഈ വർഷം ഇതുവരെ നടന്ന തൽസമയപരിപാടികളിൽ ഏറ്റവും കൂടുതൽ പേർ കണ്ടതു കൊട്ടാരക്കല്യാണം തന്നെ.
ബ്രിട്ടനിൽ ഹാരി–മേഗൻ കല്യാണം ടിവിയിൽ കണ്ടത് 1.8 കോടി പേർ. 2011ൽ ഹാരിയുടെ സഹോദരൻ വില്യം രാജകുമാരൻ കെയ്റ്റ് മിഡിൽറ്റണെ വിവാഹം ചെയ്തപ്പോൾ ബ്രിട്ടനിൽ 1.9 കോടി പേർ ആ ചടങ്ങുകൾ ടിവിയിൽ തൽസമയം കണ്ടിരുന്നു.
അതിനിടെ, മുംബൈ ആസ്ഥാനമായ മൈന മഹിളാ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങള്‍ക്ക് മേഗൻ മാർക്കിൾ ധനസഹായം വാഗ്ദാനം ചെയ്തു.