ന്യൂഡൽഹി∙ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരങ്ങളും (ഒരുലക്ഷം രൂപ) ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരങ്ങളും (25,000 രൂപ) പ്രഖ്യാപിച്ചു. സംഗീത വിഭാഗത്തിൽ എം.എസ്.ഷീല (കർണാടക സംഗീതം), രാജേന്ദ്ര പ്രസന്ന (ഷെഹ്നായ്–ഫ്ലൂട്ട്), തിരുവരൂർ വൈദ്യനാഥൻ (മൃദംഗം), ശശാങ്ക് സുബ്രഹ്മണ്യം (ഫ്ലൂട്ട്), നൃത്തവിഭാഗത്തിൽ രമ വൈദ്യനാഥൻ (ഭരതനാട്യം), മാടമ്പി സുബ്രഹ്മണ്യൻ (കഥകളി) എന്നിവരുൾപ്പെടെ 42 പേർക്കാണു സംഗീത നാടക അക്കാദമി പുരസ്കാരം. പ്രസന്ന വെങ്കിട്ടരാമൻ (കർണാടക സംഗീതം), തിരുവനന്തപുരം എൻ.സമ്പത്ത് (കർണാടക സംഗീതം–വയലിൻ), സി.എം.ഉണ്ണിക്കൃഷ്ണൻ (കഥകളി), കലാമണ്ഡലം ഹരിഹരൻ (മദ്ദളം) എന്നിവരടക്കം 34 പേരും യുവപുരസ്കാരത്തിന് അർഹരായി. സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ രാഷ്ട്രപതിയും യുവപുരസ്കാരം സംഗീത നാടക അക്കാദമി അധ്യക്ഷനും സമ്മാനിക്കുമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു. ചടങ്ങിന്റെ തീയതി പിന്നീടു പ്രഖ്യാപിക്കും.
Search in
Malayalam
/
English
/
Product