വില്യം രാജകുമാരൻ ഇന്ന് പലസ്തീൻ പ്രസിഡന്റിനെ കാണും

ജറുസലം∙ രണ്ടാം ലോകയുദ്ധകാലത്തു നാസികളുടെ പീഡനത്തിനിരയായ ജൂതരുടെ സ്മാരകത്തിൽ ഇസ്രയേലിൽ സന്ദർശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരൻ (36) പുഷ്പചക്രം സമർപ്പിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി വില്യം കൂടിക്കാഴ്ച നടത്തി. ഇന്ന് അദ്ദേഹം പലസ്തീൻ പ്രസിഡന്റ് മഹ്‌മുദ് അബ്ബാസുമായി ചർച്ച നടത്തും. തുടർന്നു പലസ്തീൻ അഭയാർഥികളെയും യുവജനങ്ങളെയും നേരിൽ കാണും. വ്യാഴാഴ്ച മടങ്ങും.