ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും ഭാര്യ സാറയ്ക്കുമെതിരെ കൈക്കൂലി, അഴിമതി ആരോപണങ്ങൾ. ഇസ്രയേൽ പൊലീസ് പ്രധാനമന്ത്രിക്കും കുടുംബത്തിനും എതിരെ ഏതാനും മാസങ്ങൾക്കുള്ളിൽ കൊണ്ടുവരുന്ന മൂന്നാമത്തെ അഴിമതിക്കേസാണിത്.
പ്രധാനമന്ത്രി ഉടൻ രാജിവയ്ക്കണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ തലവൻ എവി ഗബ്ബെ വീണ്ടും ആവശ്യപ്പെട്ടു. സ്വകാര്യ ടെലികമ്യൂണിക്കേഷൻ സ്ഥാപനമായ ബെസെഖിന്റെ തലവൻ ഷാവുൽ എലോവിച്ചിനു വഴിവിട്ട സഹായങ്ങൾ ചെയ്തതെന്നാണ് പുതിയ ആരോപണം. നെതന്യാഹു ഇതു നിഷേധിച്ചു.