വത്തിക്കാൻ സിറ്റി ∙ കൗമാരക്കാരായ ആൺകുട്ടികളെ പീഡിപ്പിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ചിലെയിലെ വൈദികൻ ഫാ. ഫെർണാണ്ടോ കരാഡിമയെ (88) പൗരോഹിത്യത്തിന്റെ എല്ലാ അവകാശാധികാരങ്ങളിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ പൂർണമായി ഒഴിവാക്കി. സഭയിൽ ഒരു അൽമായന്റെ സ്ഥാനം മാത്രമായിരിക്കും ഇനി അദ്ദേഹത്തിന് ഉണ്ടായിരിക്കുക.
വത്തിക്കാൻ 2011ൽ ഇദ്ദേഹത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. കരാഡിമയെ വെള്ളപൂശാൻ ശ്രമിച്ചതിന് കഴിഞ്ഞ ജൂണിനു ശേഷം ചിലെയിൽ ഏഴു ബിഷപ്പുമാർക്കു രാജി നൽകേണ്ടിവന്നു.