ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ഭൂകമ്പത്തിലും സൂനാമിയിലും ഏറ്റവും കൂടുതൽ നാശമുണ്ടായ പാലുവിൽ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ല. 28ന് ഉണ്ടായ ഇരട്ടദുരന്തത്തിൽ പാലുവിലെ 2 ജനവാസ മേഖലകൾ പൂർണമായും മണ്ണിനടിയിലായിരുന്നു. ഇതുവരെ 1763 മൃതദേഹങ്ങൾ കണ്ടെടുത്തു. ദുരന്തമേഖലയിൽ നടത്തുന്ന തിരച്ചിൽ 11ന് അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. വീടുകൾ താണുപോയ സ്ഥലങ്ങളിൽ ഇനി ജനവാസം അനുവദിക്കില്ല. ഇവ പാർക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സർക്കാർ തീരുമാനം.