ധാക്ക ∙ ജയിൽശിക്ഷ അനുഭവിക്കുന്ന ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ(73)യുടെ ഇടതുകൈ തളർന്നുപോയെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ. കടുത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സിയയെ കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വാതരോഗസംബന്ധിയായ അസുഖം അധികരിച്ചതിനെത്തുടർന്നാണു ഇടതുകൈക്കു സ്വാധീനം നഷ്ടമായത്. സന്ധിവേദന,പ്രമേഹം, ആസ്മ തുടങ്ങിയ രോഗങ്ങളും അലട്ടുന്നുണ്ട്. അഴിമതിക്കേസുകളിൽ അഞ്ചുവർഷം തടവുശിക്ഷ ലഭിച്ച സിയ ഫെബ്രുവരിയിലാണു ജയിലിലായത്.