ന്യൂയോർക്ക്∙ സൂര്യന് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്തുവെന്ന നേട്ടം നാസ വിക്ഷേപിച്ച സൗരപഠനദൗത്യമായ പാർക്കർ സോളർ പ്രോബിന്. ഇതിനു മുൻപ് ഈ നേട്ടം ജർമൻ– യുഎസ് സംയുക്ത സംരംഭമായ ഹീലിയോസ് 2 ബഹിരാകാശ പേടകത്തിനായിരുന്നു. സൂര്യനു 4.2 കോടി കിലോമീറ്റർ അടുത്തെത്തിയിരുന്നു ഹിലീയോസ് 2. ഈ റെക്കോർഡാണു ഭേദിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നാണു പാർക്കർ വിക്ഷേപിച്ചത്. സൂര്യന് ഏറ്റവും അടുത്തെത്തി (61 ലക്ഷം കിലോമീറ്റർ) പഠനങ്ങൾ നടത്തും. നാസയുടെ ബഹിരാകാശ പഠന സംവിധാനമായ ഡീപ് സ്പേസ് നെറ്റ്‌വർക്കാണു പാർക്കറിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നത്.