സോൾ∙ ഉത്തരകൊറിയയിലെത്തിയ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ കാനൽ, ഭരണത്തലവൻ കിം ജോങ് ഉന്നുമായി പോങ്യാങ്ങിൽ കൂടിക്കാഴ്ച നടത്തി. ഉത്തരകൊറിയ– യുഎസ് ചർച്ചകൾ നിലയ്ക്കുകയും ക്യൂബയ്ക്കു മേൽ യുഎസ് പുതിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയപ്രാധാന്യമുണ്ട്. ക്യൂബയ്ക്കെതിരായ അരനൂറ്റാണ്ടിലേറെ നീണ്ട യുഎസ് ഉപരോധം ബറാക് ഒബാമ അവസാനിപ്പിച്ചുവെങ്കിലും ഡോണൾഡ് ട്രംപ് പ്രസിഡന്റായതോടെ പുനഃസ്ഥാപിച്ചു. ഉത്തരകൊറിയയുടെ മുഖ്യ സഖ്യരാജ്യങ്ങളിലൊന്നാണു ക്യൂബ.
മിഗ്വേൽ കാനൽ, കിം ജോങ് ഉൻ
Advertisement