ദുബായ്∙ സാമ്പത്തിക സഹായം തേടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎഇയിലും എത്തി. രണ്ടുമാസത്തിനിടെ രണ്ടാം വട്ടം യുഎഇ സന്ദർശിക്കുന്ന ഇമ്രാൻ ഖാൻ ഇവിടെ നിന്ന് 600 കോടി ഡോളറിന്റെ ധനസഹായമാണു പ്രതീക്ഷിക്കുന്നത്. നേരത്തേ ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽനിന്ന് ഇമ്രാൻ ഖാന് 600 കോടി ഡോളറിന്റെ വീതം സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഈയാഴ്ച തന്നെ അദ്ദേഹം സഹായം തേടി മലേഷ്യക്കും പോകും. വിദേശവായ്പയുടെ തിരിച്ചടവ് മുടങ്ങുന്ന സ്ഥിതിയിലാണ് പാക്കിസ്ഥാൻ. യുഎസ് നൽകിയിരുന്ന സഹായം നിർത്തലാക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇമ്രാൻ ഖാൻ
Advertisement