ഇറാൻ – ഇറാഖ് അതി‍ർത്തിയിൽ ഭൂചലനം

ടെഹ്റാ‍ൻ ∙ ഇറാനിലെ ഇറാഖ് അതിർത്തി പ്രദേശമായ ഐലം മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ, ഇന്നലെ രാത്രിയിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് കുവൈത്തിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. ചില പ്രദേശങ്ങളിൽ കെട്ടിടങ്ങളിൽനിന്ന് ആ‍ളുകൾ പുറത്തേക്ക് ഓടി. ഇറാഖിലെ ബഗ്ദാദിലും സമീപ പ്രവിശ്യകളിലും ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.  ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.