Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുത്തിയെഴുതി ജീനുകൾ; പിറന്നു, രോഗമില്ലാ ശിശുക്കൾ

gene

ഹോങ്കോങ് ∙ ചരിത്രത്തിലാദ്യമായ ജീൻ എഡിറ്റിങ്ങിലൂടെ ജനിതകമാറ്റം വരുത്തിയ ഇരട്ട പെൺകുട്ടികൾ ജനിച്ചെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകർ. ഷെൻചെനിയിലെ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനായ ഹി ജിയാൻകൂ ആണ് ‘ക്രിസ്പർ കാസ്– 9’ എന്ന ജീൻ എഡിറ്റിങ് വിദ്യ ഉപയോഗിച്ച് എച്ച്ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകൾ ജനിച്ചതായി അവകാശപ്പെട്ടത്. മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ നൈതികതയെക്കുറിച്ച് തർക്കം തുടരുന്നതിനിടെയാണ് ഈ ചരിത്രനേട്ടം. യുഎസ് ഗവേഷകൻ മൈക്കിൾ ഡീമും ഹിയുടെ പരീക്ഷണത്തിൽ പങ്കാളിയായി.

ഹിയുടെ അവകാശവാദം രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ഈ ഗവേഷണ വിജയം പ്രസിദ്ധീകരിച്ചിട്ടുമില്ല. ഹി പരീക്ഷണത്തിന് തിരഞ്ഞെടുത്ത ദമ്പതികളിൽ പുരുഷന്മാരെല്ലാം എച്ച്ഐവി ബാധിതരും സ്ത്രീകൾ രോഗബാധ ഇല്ലാത്തവരുമായിരുന്നു. ഇവരുടെ 3–5 ദിവസം പ്രായമായ ഭ്രൂണത്തിൽനിന്ന് ഏതാനും കോശങ്ങൾ പുറത്തെടുത്താണ് ജീൻ എഡിറ്റിങ് നടത്തിയത്.

എഡിറ്റിങ് നടത്തിയ ഭ്രൂണം 7 ദമ്പതികളിലാണു പരീക്ഷിച്ചത്. ഇതിൽ നിന്നാണ് ജനിതകമാറ്റം വരുത്തിയ ആദ്യ ഇരട്ടകൾ പിറന്നത്. രോഗമുള്ള കോശങ്ങളിൽ ജീൻ എഡിറ്റിങ് നടത്തുന്ന രീതി വൈദ്യശാസ്ത്രരംഗത്തുണ്ട്. എന്നാൽ ജനിതകമാറ്റങ്ങൾ അടുത്ത തലമുറയിലേക്കു കൂടി പകരും എന്നതിനാൽ ഭ്രൂണത്തിലെ എഡിറ്റിങ് യുഎസ് ഉൾപ്പെടെ നിരോധിച്ചിരിക്കുകയാണ.് 

ജീൻ എഡിറ്റിങ്

CRISPR/cas9 എന്ന നൂതന ജീൻ എഡിറ്റിങ് രീതി ഉപയോഗിച്ച് ഡിഎൻഎയിലെ ജനിതക കോഡുകളിൽ എഡിറ്റിങ് നടത്താം. ജനിതക കോഡുകൾ നീക്കം ചെയ്യുകയും പുതിയ കോഡുകൾ ഉൾക്കൊള്ളിക്കുകയും ചെയ്യാം. ഹി ജിയാൻകൂ നടത്തിയ പരീക്ഷണത്തിൽ എച്ച്ഐവി വൈറസിനെ അനുവദിക്കുന്ന CCR5 എന്ന ജീനിലാണ് മാറ്റം വരുത്തിയത്.

related stories