വാഷിങ്ടൻ ∙ നിക്കി ഹേലി രാജിവയ്ക്കുന്ന ഒഴിവിൽ യുഎന്നിലെ യുഎസ് അംബാസഡറായി ഹെതർ നവേർടിനെ പ്രസിഡന്റ് ട്രംപ് നിയമിച്ചേക്കും. നവേർട് ഇപ്പോൾ വിദേശകാര്യ വക്താവാണ്. നേരത്തേ എബിസിയിലും ഫോക്സ് ന്യൂസിലും ജോലി ചെയ്തിരുന്നു. ഇന്ത്യൻ വംശജയായ ഹേലി യുഎന്നിൽ അംബാസഡറായിട്ട് 2 വർഷമായി.