ഖത്തർ സഹായിച്ചു; ഗാസയിൽ ശമ്പളം നൽകി

ഗാസ സിറ്റി ∙ ഗാസ മുനമ്പിലെ ഹമാസ് ഭരണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക്‌ ശമ്പളം കിട്ടിത്തുടങ്ങി. ഖത്തർ പണം നൽകിയതോടെയാണ് ഇത്. ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഗാസയിൽ അടിയന്തര സഹായമെത്തിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഖത്തറിന് ഈയിടെ അനുമതി നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇസ്രയേൽ പ്രതിരോധമന്ത്രി അവിഗ്‌ദോർ ലീബർമാൻ സ്ഥാനം രാജിവച്ചു. ശമ്പളം വാങ്ങാൻ പുലർച്ചെ മുതൽ ജീവനക്കാർ ബാങ്കുകൾക്കു മുൻപിൽ നിൽക്കുന്നതു കാണാമായിരുന്നു. 2 ദിവസത്തിനുള്ളിൽ വിതരണം പൂർത്തിയാക്കും.