ദോഹ ∙ അയൽ രാജ്യങ്ങൾ ഖത്തറിനെതിരെ ഒന്നര വർഷമായി തുടരുന്ന ഉപരോധത്തെക്കുറിച്ച് ചർച്ചയില്ലാതെ റിയാദിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടി സമാപിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ക്ഷണിച്ചിരുന്നെങ്കിലും വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ജിസിസിയിലെ അഭേദ്യമായ ബന്ധത്തെ തകർക്കാൻ ശ്രമിക്കുന്ന മാധ്യമ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആഹ്വാനം ചെയ്തു. യുഎഇയിലാണ് അടുത്ത ജിസിസി ഉച്ചകോടി നടക്കുക.