കൊളംബോ ∙ ശ്രീലങ്കയുടെ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ ഇന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹത്തിന്റെ മകൻ നമൽ രാജപക്ഷെ ട്വിറ്ററിലൂടെ അറിയിച്ചു. റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന, പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത രാജപക്ഷെയെ കഴിഞ്ഞ ഒക്ടോബർ 26ന് പ്രധാനമന്ത്രിയാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നു അപ്പീൽ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ രാജപക്ഷെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാജപക്ഷെയ്ക്കു പ്രധാനമന്ത്രിയായി തുടരാനാവില്ലെന്നും വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കെതിരെ രാജപക്ഷെ നൽകിയ അപ്പീൽ ജനുവരി 16ന് പരിഗണിക്കും. പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്നു കണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.