ചാൾസ് രാജാവിന്റെ കിരീടധാരണം: 2000 അതിഥികൾ; പ്രിയപ്പെട്ട മലയാളി ഡോക്ടർക്ക് കാമിലയുടെ ക്ഷണം
ബ്രിട്ടിഷ് ഐതിഹ്യങ്ങളിൽ വസന്തത്തിൻറെയും പുതുജീവന്റെയും പ്രതിരൂപമായ ‘ഗ്രീൻമാൻ’ കേന്ദ്രബിന്ദുവാക്കിയുള്ള അപൂർവ ക്ഷണപത്രം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ശനിയാഴ്ച നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുന്നത് ഈ ക്ഷണപത്രം ലഭിച്ച 2000 വിശിഷ്ടാതിഥികളാണ്. ക്ഷണിക്കപ്പെട്ടവർ മാത്രല്ല, ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും അധികാരമേൽക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണപത്രം പോലും അതുല്യമാണ്.

നൂറ്റാണ്ടിൽ ഒന്ന് എന്ന് ഇപ്പോൾ വിശേഷിപ്പിക്കാവുന്ന അധികാരമേൽക്കൽച്ചടങ്ങിൽ പങ്കെടുക്കുന്ന 100 പേർ രാഷ്ട്രമേധാവികളാണ്. രാജകുടുംബാംഗങ്ങൾക്കു പുറമേ സമൂഹത്തിന് മാതൃകാപരമായ സന്ദേശം നൽകിയവരും ഇത്തവണ ക്ഷണിതാക്കളാണ്. കാലത്തിന് അനുസരിച്ചുള്ള മാറ്റം. ഇന്ത്യൻ വംശജയും ബ്രിട്ടിഷ് എംപയർ മെഡൽ ജേതാവുമായ ഷെഫ് മഞ്ജു മൽഹിയെ ക്ഷണിച്ചത് അവർ കോവിഡ് കാലത്തു നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ്. ഇങ്ങനെയൊരു ക്ഷണം പ്രതീക്ഷിക്കാതിരുന്ന മഞ്ജു ആദ്യ ഇ മെയിൽ അവഗണിച്ചു. പിന്നെ ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് ഓർപ്പെടുത്തൽ സന്ദേശം വന്നപ്പോഴാണ് പ്രതികരിച്ചതും ക്ഷണപത്രം ലഭിച്ചതും. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ 8000 പേരായിരുന്നു അതിഥികൾ. ഇപ്പോൾ എണ്ണം ചുരുങ്ങിയതു കൂടാതെ ഘോഷയാത്രയുടെ ദൂരവും കുറച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, യുഎസിലെ പ്രഥമ വനിത ജിൽ ബൈഡൻ, ഗായകൻ ലയണൽ റിച്ചി, മജീഷ്യൻ ഡൈനാമോ (സ്റ്റീവൻ ഫ്രെയിൻ) എന്നിവരുടെ പേരുകളാണ് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇതുവരെ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടിഷ് കോമൺവെൽത്ത് മേഖലകളായ ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ് തുടങ്ങി കൊച്ചു രാജ്യങ്ങളായ സോളമൻ ദ്വീപുകൾ, ടുവാലു എന്നിവയുടെ പ്രതിനിധികൾ വരെ കടൽ കടന്ന് ഇവിടെ എത്തും. ചാൾസ് രാജാവ് അംഗമായ ആർട് വർക്കേഴ്സ് ഗിൽഡിലെ ആൻഡ്രൂ ജെയ്മിസൻ ആണ് വൃക്ഷങ്ങളും വള്ളിച്ചെടികളും കായ്കനികളും പക്ഷികളും മൃഗങ്ങളുമെല്ലാമുള്ള ക്ഷണപത്രം രൂപകൽപന ചെയ്തത്.
പ്രിയപ്പെട്ട മലയാളി ഡോക്ടർക്ക് കാമിലയുടെ ക്ഷണം
∙ ചടങ്ങിലേക്കു ക്ഷണം കിട്ടിയത് ഡോ. ഐസക് മത്തായി നൂറനാലിനും ഡോ. സുജ ഐസക്കിനും
പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഒരു മലയാളി കുടുംബം. ആദ്യം കാമില പാർക്കർ ബൗൾസിൻറെയും പിന്നീട് ചാൾസിന്റെയും ഇഷ്ട ഡോക്ടറായിത്തീർന്ന വയനാട് സ്വദേശിയായ ഡോ. ഐസക് മത്തായി നൂറനാലിനും ഡോ. സുജ ഐസക്കിനും ഈ ക്ഷണക്കത്ത് ലഭിക്കാൻ വർഷങ്ങളായുള്ള അടുപ്പം കൂടി കാരണമാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ രാജവാഴ്ച ചടങ്ങിലേക്കുള്ളതാണ് ഒരു ക്ഷണക്കത്ത്. അടുത്തത് ബക്കിങ്ങാം കൊട്ടാരത്തിലെ ഗാർഡൻ പാർട്ടിയിലേക്കുള്ളതും. ബെംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിലെ പതിവ് അതിഥിയാണ് കാമില. കോൺവാളിലെ പ്രഭ്വി ആയിരുന്ന കാലത്ത് 2010 ലാണ് കാമില ഇവിടെ ആദ്യം എത്തുന്നത്. ഹോമിയോ, ആയുർവേദം തുടങ്ങി ബദൽ ചികിൽസാ രീതികളെ ഇഷ്ടപ്പെടുന്ന ചാൾസ് 2019 ൽ സൗഖ്യയിലെത്തി. അന്ന് പിറന്നാൾ ആഘോഷിച്ചതും സൗഖ്യയിൽ വച്ചു തന്നെ.
Content Highlight: King Charles III coronation preparations