മിസ് ചെക്ക് റിപ്പബ്ലിക് ലോകസുന്ദരി; അവസാന റൗണ്ടിൽ കയറാനാകാതെ മിസ് ഇന്ത്യ സിനി ഷെട്ടി
∙140 രാജ്യങ്ങളിലായി 100 കോടിയിലേറെ തത്സമയ പ്രേക്ഷകർ; വസുധൈവ കുടുംബകം എന്ന ഇന്ത്യൻ ആതിഥ്യ സങ്കൽപത്തിന്റെ വർണക്കാഴ്ചയായി മുംബൈയിൽ അരങ്ങേറിയ 71-ാം ലോകസുന്ദരി മത്സരം. രാത്രി നടന്ന മത്സരത്തിൽ മിസ് ചെക്ക് റിപ്പബ്ലിക് ക്രിസ്റ്റീന ഫിസ്കസ്ക (23) കിരീടം ചൂടി. മിസ് ലെബനൻ യാസ്മിൻ ആണ് ഫസ്റ്റ് റണ്ണറപ്പ്.

∙140 രാജ്യങ്ങളിലായി 100 കോടിയിലേറെ തത്സമയ പ്രേക്ഷകർ; വസുധൈവ കുടുംബകം എന്ന ഇന്ത്യൻ ആതിഥ്യ സങ്കൽപത്തിന്റെ വർണക്കാഴ്ചയായി മുംബൈയിൽ അരങ്ങേറിയ 71-ാം ലോകസുന്ദരി മത്സരം. രാത്രി നടന്ന മത്സരത്തിൽ മിസ് ചെക്ക് റിപ്പബ്ലിക് ക്രിസ്റ്റീന ഫിസ്കസ്ക (23) കിരീടം ചൂടി. മിസ് ലെബനൻ യാസ്മിൻ ആണ് ഫസ്റ്റ് റണ്ണറപ്പ്. കോവിഡിനെ തുടർന്നുള്ള അനിശ്ചിതത്വത്താൽ, രണ്ടു വർഷമായി മിസ് വേൾഡായി തുടരുന്ന കരോലിന ബിലാസ്കയാണ് തന്റെ പിൻഗാമിയെ കിരീടമണിയിച്ചത്.
അവസാന 8 പേരിൽ ഉൾപെട്ട മിസ് ഇന്ത്യ സിനി ഷെട്ടിക്ക് ൈഫനലിൽ കയറാനായില്ല. ജിയോ വേൾഡ് കൺവൻഷൻ സെന്ററിലെ മാസ്മരിക വേദിയിൽ ‘ജും കാ ഗിരായാ’ എന്ന ബോളിവുഡ് ഗാന നൃത്താവിഷ്കാരത്തോടെയാണ് മത്സര വേദിയുണർന്നത്.
ന്യൂഡൽഹിയിൽ നടന്ന പ്രാഥമിക ഘട്ടത്തിലെ വിജയികളായ 40 പേരാണ് ഇന്നലെ ഫിനാലെയുടെ ഭാഗമായത്. ഇവരിൽനിന്നാണ് 12 പേർ സെമിഫൈനലിൽ എത്തിയത്. തുടർന്ന് ഭൂഖണ്ഡാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന എട്ടു പേരിൽ നിന്ന് നാലു പേർ ഫൈനൽ റൗണ്ടിൽ മത്സരിച്ചു.