യുഎസിൽ ഇന്ത്യൻവംശജൻ വെടിയേറ്റു മരിച്ചു, കൊലപാതകം ഭാര്യയുടെ കൺമുന്നിൽ
വാഷിങ്ടൻ ∙ യുഎസിലെ ഇൻഡ്യാന സംസ്ഥാനത്തെ ഇൻഡ്യാനപ്പൊലിസിൽ ഇന്ത്യൻ വംശജൻ ഭാര്യയുടെ കൺമുന്നിൽ റോഡിൽ വെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശി ഗവിൻ ദസോർ (29) ആണു കൊല്ലപ്പെട്ടത്. മെക്സിക്കോക്കാരിയായ വിവിയാന സമോറയുമായി ദസോറിന്റെ വിവാഹം കഴിഞ്ഞ മാസം 29ന് ആയിരുന്നു. റോഡിൽ ട്രക്ക് ഡ്രൈവറുമായുണ്ടായ വാക്കുതർക്കമാണു വെടിവയ്പിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാറിൽ ഭാര്യയുമൊത്ത് പോകുകയായിരുന്ന ദസോർ കാറിൽ നിന്നിറങ്ങി ട്രക്ക് ഡ്രൈവറുടെ അടുത്തേക്കു തോക്കുമായി ആക്രോശിച്ചുകൊണ്ടു പോകുന്നതിന്റെയും ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടെ ട്രക്ക് ഡ്രൈവർ വെടിവയ്ക്കുന്നതിന്റെയും വിഡിയോ ലഭ്യമായിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആത്മരക്ഷാർഥമാണു വെടിയുതിർത്തതെന്ന നിഗമനത്തിൽ വിട്ടയച്ചു.