ചൈനയുടെ ഇടപെടൽ; ഗാസയിൽ ദേശീയ സർക്കാരുണ്ടാക്കാൻ ധാരണ
ജറുസലം ∙ ഹമാസും ഫത്തായും അടക്കം 14 സംഘടനകൾ ഭിന്നതകൾ മാറ്റിവച്ചു ഗാസയിൽ ഇടക്കാല ദേശീയസർക്കാരുണ്ടാക്കാൻ ബെയ്ജിങ്ങിൽ നടന്ന ചർച്ചയിൽ തീരുമാനമായെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 21 മുതൽ 23 വരെ നടന്ന ചർച്ചയിലാണു യുദ്ധാനന്തര ഗാസയിൽ ഐക്യപലസ്തീൻ സർക്കാരിനു ധാരണയായതെന്നു വിദേശകാര്യമന്ത്രി വാങ് ലീ വ്യക്തമാക്കി.

വെസ്റ്റ്ബാങ്കും ജറുസലമും ഉൾപ്പെടുന്ന പലസ്തീൻ അതോറിറ്റിയുടെ ഭരണം നടത്തുന്ന ഫത്തായും ഗാസയുടെ ഭരണമുള്ള ഹമാസും തമ്മിലുള്ള 17 വർഷം നീണ്ട ഭിന്നതയ്ക്കാണ് ഇതോടെ പരിഹാരമായത്. മുൻപ് ഹമാസ്–ഫത്താ ഐക്യത്തിന് ഈജിപ്തും മറ്റ് അറബ് രാജ്യങ്ങളും നടത്തിയ ശ്രമങ്ങൾ പാഴായിരുന്നു. ഗാസയിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും യുഎസ് മുൻകയ്യെടുത്ത മധ്യസ്ഥ ചർച്ചകൾ തുടരുന്നതിനിടെയാണ് പലസ്തീനിലെ ചൈനയുടെ ഇടപെടൽ.
യുദ്ധത്തിനുശേഷം ഗാസയുടെ നിയന്ത്രണമേറ്റെടുക്കാനുള്ള ഇസ്രയേൽ നീക്കത്തിനുള്ള തിരിച്ചടിയാണിത്. ഹമാസുമായി കൈകോർത്ത ഫത്തായുടെ നടപടിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിമർശിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടനിലുള്ള നെതന്യാഹു അടുത്ത ദിവസം യുഎസ് കോൺഗ്രസിൽ പ്രസംഗിക്കും.
അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 84 ആയി ഉയർന്നു. 329 പേർക്കു പരുക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുൽക്കാമിൽ ഏറ്റുമുട്ടലിൽ അൽ അഖ്‌സ മാർട്ടിയേഴ്സ് ബ്രിഗേഡിന്റെ കമാൻഡർമാരായ മുഹമ്മദ് അവാദ്, മുഹമ്മദ് ബാദി എന്നിവർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 39,090 പലസ്തീൻകാർ കൊല്ലപ്പെട്ടു. 90,147 പേർക്കു പരുക്കേറ്റു.
ഗാസയിൽ പോളിയോ ഭീഷണി
യുദ്ധം മൂലം അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ ഗാസ മുനമ്പിൽ പോളിയോ പടർന്നുപിടിച്ചേക്കാമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ഗാസയിലെ സീവേജ് മാലിന്യത്തിലാണു പോളിയോ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നേക്കുമെന്ന ഭീഷണിയുണ്ട്. കൂടുതൽ പരിശോധനയ്ക്കായി ഡബ്ല്യുഎച്ച്ഒ – യുനിസെഫ് പ്രവർത്തകർ നാളെ ഗാസയിലെത്തി സാംപിളുകൾ ശേഖരിക്കും. ഗാസയിലെങ്ങും പോളിയോ വാക്സിനേഷൻ വേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.