പാരിസ് അട്ടിമറി: ട്രെയിൻ സർവീസ് ഭാഗികമായി തുടങ്ങി
പാരിസ്∙ ഫ്രാൻസിൽ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾക്കു മുൻപ് നടന്ന അട്ടിമറി പരിഹരിച്ച് അതിവേഗ ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. പാരിസ് നഗരത്തിലേക്കുള്ള അതിവേഗ റെയിൽ പാതകളിൽ മൂന്നിടത്താണ് അക്രമികൾ സിഗ്‌നൽ ബോക്സുകൾക്കു തീയിട്ടത്. ഒളിംപിക്സ് താരങ്ങളുടെ സഞ്ചാരം തടസ്സമില്ലാതെ

പാരിസ്∙ ഫ്രാൻസിൽ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾക്കു മുൻപ് നടന്ന അട്ടിമറി പരിഹരിച്ച് അതിവേഗ ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. പാരിസ് നഗരത്തിലേക്കുള്ള അതിവേഗ റെയിൽ പാതകളിൽ മൂന്നിടത്താണ് അക്രമികൾ സിഗ്‌നൽ ബോക്സുകൾക്കു തീയിട്ടത്. ഒളിംപിക്സ് താരങ്ങളുടെ സഞ്ചാരം തടസ്സമില്ലാതെ നടക്കുമെന്നും റെയിൽവേ കമ്പനിയായ എസ്എൻസിഎഫ് അറിയിച്ചു.
ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് സെൻ നദിയിൽ തുടങ്ങാനിരിക്കെയാണ് അറ്റ്ലാന്റിക്, നോർത്തേൺ, ഈസ്റ്റേൺ റെയിൽവേ ലൈനുകളിൽ തീവയ്പ് നടന്നത്. സിഗ്നലിങ്ങിനുള്ള കേബിളുകൾ കടന്നു പോകുന്ന പൈപ്പുകൾ കത്തിച്ചതോടെ 8 ലക്ഷത്തോളം യാത്രക്കാരാണു ദുരിതത്തിലായത്. അക്രമികളെപ്പറ്റി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.