ഗോലാൻകുന്നിൽ റോക്കറ്റ് ആക്രമണം; കുട്ടികളുൾപ്പെടെ 11 പേർ മരിച്ചു
ജറുസലം ∙ ഇസ്രയേൽ–ഹിസ്ബുല്ല സംഘർഷത്തിനിടെ ലബനനിൽനിന്നു തൊടുത്ത റോക്കറ്റ് ഇസ്രയേൽ അധീനതയിലുള്ള ഗോലാൻകുന്നിൽ ഫുട്ബോൾ മൈതാനത്തു വീണു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. മരിച്ചവരെല്ലാം 10നും 20 ഇടയിൽ പ്രായമുള്ളവരാണ്. സ്ഫോടനത്തെത്തുടർന്നു വൻതീപിടിത്തവുമുണ്ടായി. ഗോലാൻ കുന്നിലെ മജ്‌ദൽ ഷംസിലെ ദ്രൂസ് ഗ്രാമത്തിലാണു സംഭവം. ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം. ആക്രമണത്തിനു പിന്നിൽ ഹിസ്ബുല്ലയാണെന്ന് ഇസ്രയേൽ ആരോപിച്ചു.

ജറുസലം ∙ ഇസ്രയേൽ–ഹിസ്ബുല്ല സംഘർഷത്തിനിടെ ലബനനിൽനിന്നു തൊടുത്ത റോക്കറ്റ് ഇസ്രയേൽ അധീനതയിലുള്ള ഗോലാൻകുന്നിൽ ഫുട്ബോൾ മൈതാനത്തു വീണു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. മരിച്ചവരെല്ലാം 10നും 20 ഇടയിൽ പ്രായമുള്ളവരാണ്.
സ്ഫോടനത്തെത്തുടർന്നു വൻതീപിടിത്തവുമുണ്ടായി. ഗോലാൻ കുന്നിലെ മജ്‌ദൽ ഷംസിലെ ദ്രൂസ് ഗ്രാമത്തിലാണു സംഭവം. ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം. ആക്രമണത്തിനു പിന്നിൽ ഹിസ്ബുല്ലയാണെന്ന് ഇസ്രയേൽ ആരോപിച്ചു.
എന്നാൽ സംഭവവുമായി ബന്ധമില്ലെന്നു ഹിസ്ബുല്ല പ്രതികരിച്ചു. ഇതിനിടെ, മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്കു പരുക്കേറ്റു.
ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലയിൽ സുരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന 60 ചതുരശ്ര കിലോമീറ്റർ മേഖലയിൽനിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഇവിടെ താൽക്കാലിക കൂടാരങ്ങളിൽ ലക്ഷക്കണക്കിനു പലസ്തീൻകാരാണുള്ളത്. ഗാസയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവരാണ് ഇവരിലേറെയും.