ധാക്ക ∙ ബംഗ്ലദേശിൽ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് ഉറപ്പുനൽകി. പ്രശസ്തമായ ദാകേശ്വരി ക്ഷേത്രത്തിൽ ഹിന്ദു സമുദായനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, രാജ്യം അകപ്പെട്ട പ്രശ്നങ്ങൾക്കു കാരണം ഭരണസ്ഥാപനങ്ങളുടെ തകർച്ചയാണെന്നും പറഞ്ഞു. ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് യൂനുസ് സമുദായനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവകാശങ്ങൾ എല്ലാവർക്കും തുല്യമാണ്. ഒരൊറ്റ ജനതയാണു നാം. നമ്മുക്കിടയിൽ ഭേദങ്ങളില്ല’– യൂനുസ് പറഞ്ഞു. ഇടക്കാല സർക്കാരിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ട അദ്ദേഹം തങ്ങൾക്കു കുറച്ചുസമയം കൂടി നൽകണമെന്നും അഭ്യർഥിച്ചു. ബംഗ്ലദേശ് പൂജ ഉദ്‌ജപൻ പരിഷത് പ്രസിഡന്റ് ബസുദേബ് ധർ, ജനറൽ സെക്രട്ടറി സന്തോഷ് ശർമ, മഹാനഗർ സർബോജനിൻ പൂജാ കമ്മിറ്റി പ്രസിഡന്റ് ജയന്ത കുമാർ ദേവ്, സെക്രട്ടറി തപസ് ചന്ദ്രപാൽ എന്നിവരടക്കം നേതാക്കളുമായി യൂനുസ് ചർച്ച നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ധാക്കയിലും വടക്കുകിഴക്കൻ നഗരമായ ചത്തോഗ്രാമിലും ന്യൂനപക്ഷവിഭാഗങ്ങളുടെ വൻറാലികൾ നടന്നിരുന്നു. 

ADVERTISEMENT

ഹിന്ദു ക്ഷേത്രങ്ങൾ അടക്കം ആരാധനാലയങ്ങൾക്കും ന്യൂനപക്ഷങ്ങളുടെ വസ്തുവകകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ഹോട്‌ലൈൻ ഏർപ്പെടുത്തി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും ആരംഭിച്ചു. ഈ മാസം 5നുശേഷം ന്യൂനപക്ഷങ്ങൾക്കെതിരെ 205 അക്രമസംഭവങ്ങളുണ്ടായെന്നാണു ബംഗ്ലദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ വെളിപ്പെടുത്തിയത്. 

ജനകീയപ്രക്ഷോഭത്തിനിടെ കഴിഞ്ഞ മാസം 19നു പൊലീസ് വെടിവയ്പിൽ ധാക്കയിൽ ഒരു പലചരക്കു കടക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഐജിപി അബ്ദുല്ല അൽ മമൂൻ ചൗധരി എന്നിവരും പ്രതികളാണ്. 

ADVERTISEMENT

ബംഗ്ലദേശിൽ ഇടപെട്ടിട്ടില്ല: യുഎസ്

വാഷിങ്ടൻ ∙ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിൽ യുഎസിനു പങ്കില്ലെന്ന് ജോ ബൈഡൻ ഭരണകൂടം വ്യക്തമാക്കി. ബംഗ്ലദേശിൽ യുഎസ് ഇടപെടലുണ്ടായെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നു വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിലെ തന്ത്രപ്രധാനമായ സെന്റ് മാർട്ടിൻസ് ദ്വീപ് വിട്ടുകൊടുക്കാത്തതിനു പ്രതികാരമായി അമേരിക്ക നടത്തിയ ഇടപെടലാണു തന്റെ സർക്കാരിന്റെ പതനത്തിനു പിന്നിലെന്നു ഹസീന ആരോപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. തൊട്ടുപിന്നാലെ ഹസീനയുടെ മകൻ സജീബ് വസീദ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. 

English Summary:

Muhammad Yunus assured rights protection of all sections