ട്രൂഡോയ്ക്ക് തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റു
ഓട്ടവ ∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി. മോൺട്രിയോൾ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ട്രൂഡോ നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിയുടെ സ്ഥാനാർഥി ലോറ പലസ്തീനി തോറ്റു. പാർട്ടിയുടെ ഏറ്റവും സുരക്ഷിത സീറ്റായ ഇവിടം ബ്ലോക് ക്യൂബെക്കോയ് സ്ഥാനാർഥി ലൂയി ഫിലിപ് സോവ് പിടിച്ചെടുത്തു. ലിബറൽ പാർട്ടി എംപി രാജിവച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു നടന്നത്.

9 വർഷമായി അധികാരത്തിലുള്ള ട്രൂഡോയുടെ രാജിക്കുള്ള മുറവിളി ഈ തോൽവിയോടെ വർധിച്ചേക്കും. നിലവിൽ ട്രൂഡോയുടെ ജനസമ്മിതി വളരെ മോശമാണ്. എങ്കിലും 2025 ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ താൻ തന്നെ നയിക്കുമെന്ന നിലപാടിലാണ് ട്രൂഡോ. ഒഴിയണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞയാഴ്ച നടന്ന ഹിതപരിശോധനയിൽ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെ 45% പിന്തുണയ്ക്കുമ്പോൾ ലിബറൽ പാർട്ടിക്ക് 25% മാത്രമാണ് പിന്തുണയെന്നാണ് വ്യക്തമായത്. വിലയക്കയറ്റവും പാർപ്പിട മേഖലയിലെ പ്രതിസന്ധിയുമാണ് ട്രൂഡോയുടെ ജനസമ്മിതി ഇടിയാനുള്ള മുഖ്യകാരണം.