ഇസ്രയേൽ അധിനിവേശം: പലസ്തീൻ പ്രമേയത്തിന് യുഎൻ അംഗീകാരം
ന്യൂയോർക്ക് ∙ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേൽ നടത്തിവരുന്ന അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പലസ്തീൻ പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിലെത്തി. പൊതുസഭയുടെ ഭാഗമായി കരടുപ്രമേയങ്ങൾ അവതരിപ്പിക്കാൻ അംഗീകാരം ലഭിച്ചതിനു ശേഷം പലസ്തീന്റെ ആദ്യ പ്രമേയമാണിത്.

ന്യൂയോർക്ക് ∙ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേൽ നടത്തിവരുന്ന അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പലസ്തീൻ പ്രമേയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ അംഗീകാരം ലഭിച്ചു. പ്രമേയത്തിന് അനുകൂലമായി 124 വോട്ടുകൾ ലഭിച്ചപ്പോൾ 43 രാജ്യങ്ങൾ വിട്ടുനിന്നു. യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങൾ എതിർത്തു വോട്ടുചെയ്തു.
പൊതുസഭയുടെ ഭാഗമായി കരടുപ്രമേയങ്ങൾ അവതരിപ്പിക്കാൻ അംഗീകാരം ലഭിച്ചതിനു ശേഷം പലസ്തീന്റെ ആദ്യ പ്രമേയമാണിത്. ജൂലൈയിൽ രാജ്യാന്തര നീതിന്യായ കോടതി പുറപ്പെടുവിച്ച സമാന വിധിയുടെ ചുവടുപിടിച്ചുള്ള പ്രമേയത്തിൽ കുടിയേറ്റം സ്ഥാപിച്ചയിടങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്നും നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നു.
പ്രമേയത്തിൽ വോട്ടെടുപ്പു നടക്കുമ്പോൾ ന്യായപക്ഷത്ത് നിലകൊള്ളണമെന്ന് യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ അംഗരാഷ്ട്രങ്ങളോട് അഭ്യർഥിച്ചിരുന്നു. പ്രമേയം തള്ളണമെന്ന് ഇസ്രയേൽ അംബാസഡർ ഡാനി ഡാനൻ ആഹ്വാനം ചെയ്തപ്പോൾ എതിർത്തു വോട്ടു ചെയ്യണമെന്ന് യുഎസിന്റെ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡും ആവശ്യപ്പെട്ടു.
യുഎൻ രക്ഷാസമിതിയിൽനിന്നു വ്യത്യസ്തമായി, 193 അംഗരാഷ്ട്രങ്ങളുള്ള പൊതുസഭയിൽ വീറ്റോ അധികാരം ആർക്കുമില്ല.