ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറന്റ്
ധാക്ക ∙ ബംഗ്ലദേശിലെ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ (ഐസിടി) മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 45 പേർക്കും അറസ്റ്റ് വാറന്റ് അയച്ചു.

ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റിൽ അധികാരമൊഴിയേണ്ടി വന്ന ഹസീനയും അവരുടെ അവാമി ലീഗ് പാർട്ടിയിലെ പ്രമുഖ നേതാക്കളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്കാണ് നടപടി നേരിടുന്നത്.
നവംബർ 18ന് ഇവരെ കോടതിയിൽ ഹാജരാക്കണമെന്ന് ഐസിടി ചെയർമാൻ ജസ്റ്റിസ് മുഹമ്മദ് ഗുലാം മൊർതൂസ മജുംദാർ നിർദേശിച്ചിട്ടുണ്ട്.
കൂട്ടക്കൊലയും തട്ടിക്കൊണ്ടുപോകലും ഉൾപ്പടെ ഇരുന്നൂറോളം പരാതികളാണ് ഹസീനയ്ക്കും മറ്റും എതിരെയുള്ളത്. ഒട്ടേറെ പേർ കൊല്ലപ്പെട്ട ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഹസീന ഓഗസ്റ്റ് 5ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയിരുന്നു.